Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചൂട് കൂടുമ്പോള്‍ പാമ്പുകള്‍ ഇറങ്ങുന്നു; ജാഗ്രത വേണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് ചൂട് കൂടുന്നതിനൊപ്പം മറ്റൊരു അപകടം കൂടി പുറത്ത് വരുകയാണ്. പാമ്പുകൾ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിരിക്കുകയാണ്. ചൂട് തന്നെയാണ് ഇവരുടേയും പ്രശ്നം. ഒപ്പം മുട്ടകൾ വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ കൂട്ടമായി പുറത്ത് വരുന്ന സമയം കൂടിയാണിത്.

വീടിന് പരിസരത്തെ തണുത്ത പ്രദേശങ്ങളിൽ പാമ്പുകൾ വരാൻ സാധ്യത കൂടുതലാണ്. നമ്മൾ വലിയ ശ്രദ്ധ നൽകാത്ത ഇടങ്ങളായിരിക്കും ഇത്. ഇതെല്ലാം വലിയ അപകടങ്ങൾക്ക് കാരണമാകാം. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെടുകയും ഒരാൾ ഇപ്പോഴും ജീവനോടെ പൊരുതുന്നതും സ്വന്തം വീടിനുള്ളിൽ വെച്ച് കടി കിട്ടിയിട്ടാണ്. ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയപ്പോഴായിരുന്നു പാമ്പ് അകത്ത് കയറിയത്.

വീടിന്റെ പരിസരം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. മാലിന്യക്കൂമ്പാരങ്ങൾ, മരകഷ്ണങ്ങൾ കൂട്ടിയിട്ട സ്ഥലം, ഇലകൾ കൂടിക്കിടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ പാമ്പിന്റെ സാന്നിദ്ധ്യം കാണാൻ സാദ്ധ്യത ഏറെയാണ്. തണുപ്പ്, ആഹാരം എന്നിവയെ ആശ്രയിച്ചാണ് അവ എത്തുന്നത്. നല്ല ചൂടുള്ള സമയമായതിനാൽ അവയ്ക്കും തണുപ്പ് വേണം. അതിനാൽ വെയിലടിക്കാത്ത മരക്കഷ്ണങ്ങൾ കൂട്ടിയിട്ട സ്ഥലം സുരക്ഷിതമായ അഭയകേന്ദ്രവുമായി പാമ്പ് കാണുന്നു. ഇവിടെ എത്തുന്ന ചെറിയ പ്രാണികളെയും എലികളെയും ഭക്ഷണമാക്കുക എന്ന ലക്ഷ്യവുമുണ്ട്.

മാലിന്യക്കൂമ്പാരങ്ങൾക്ക് സമീപം ചെറിയ മൃഗങ്ങൾ, പ്രാണികൾ, എലികൾ എന്നിവ പലപ്പോഴും ഉണ്ടാകും. ഇവയെ ഭക്ഷണമാക്കാൻ അതിന് സമീപം പാമ്പും എത്താം. അതിനാൽ അത്തരത്തിൽ ഒരു മാലിന്യക്കൂമ്പാരം നിങ്ങളുടെ വീടിനോട് ചേർന്നുണ്ടെങ്കിൽ അത് ഉടനെ നീക്കം ചെയ്യണം. കൂടാതെ നനവുള്ള പ്രദേശത്ത് കഴിയാൻ പാമ്പുകൾക്ക് ഇഷ്ടമാണ്.

വീട്ടിലെ ചെടികൾക്കടിയിൽ എപ്പോഴും തണുപ്പ് നിലനിൽക്കുന്നതിനാൽ അവിടേയും പാമ്പ് കാണും. അതിനാൽ ചെടിയുടെ അടുത്തേക്ക് പോകുമ്പോൾ ഏറെ ശ്രദ്ധ വേണം. ഉയർന്ന പുല്ലുകൾ നിങ്ങളുടെ പുന്തോട്ടത്തിൽ ഉണ്ടെങ്കിൽ അവ ഉടൻ വെട്ടിമാറ്റുന്നതും നല്ലതാണ്.

ഷൂസുകൾ, ഹെൽമറ്റുകൾ, ബൈക്കിന്റേയും സ്കൂട്ടറിന്റേയും അടിഭാ​ഗം, സീറ്റിന്റെ ഉൾഭാ​ഗം, കാറിന്റെ അടിയിലെല്ലാം പാമ്പുകൾ അഭയം തേടാം. അതുപോലെ വീടിനകത്തേക്ക് കടക്കാൻ പാകത്തിൽ വള്ളികളോ ചെടികളോ വളർന്നിട്ടുണ്ടെങ്കിലും ഉടനെ നീക്കം ചെയ്യണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer