Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൽപ്പറ്റയിൽ കാലിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് സാഹസികമായി എംഡിഎംഎ കടത്തിയ യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പൂനൂർ വേണാടി വീട്ടിൽ വി. റാസിഖ് (38) ആണ് അറസ്റ്റിലായത്.

കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പൊലീസും ചേർന്ന് ഇയാളെ പിടികൂടിയത്. റാസിഖിൽ നിന്ന് ഏകദേശം 40 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

സിപ് ലോക്ക് കവറുകളിൽ മയക്കുമരുന്ന് നിറച്ച് ഇരുകാലുകളിലും ടേപ്പ് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കടത്ത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇതേ രീതിയിൽ മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.

കൂടുതൽ അളവിൽ എംഡിഎംഎ പിടികൂടിയതിനാൽ ഈ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും പോലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

Recent News

Advertisement
WhiteswanTV Footer