കൊൽക്കത്ത: ഐപിഎല്ലിൽ ഓരോ ദിവസവും വാശിയേറിയ പോരാട്ടങ്ങളാണ് നടക്കുന്നത്. മത്സരങ്ങളിൽ ഒരു ടീമിന് തോൽവിയും മറ്റൊരു ടീമിന് ജയവും അനിവാര്യമാണ്. എന്നാൽ, കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – രാജസ്ഥാൻ റോയൽസ് മത്സരം ആവേശമായിരുന്നു. കൊല്‍ക്കത്ത തങ്ങളുടെ ആദ്യ വിജയം നേടിയെങ്കിലും കാണികളുടെ കണ്ണുകൾ പോയത് ഒരു പതിനഞ്ചുവയസ്സുകാരന്റെ അടുത്തേക്കായിരുന്നു. കൊൽക്കത്തക്കെതിരെ രാജസ്ഥാൻ തോറ്റതിന് പിന്നാലെ ബൗണ്ടറി ലൈനിൽ തനിച്ചിരുന്ന് പൊട്ടിക്കറയുകയായിരുന്നു വൈഭവ്.
ടൂര്‍ണമെന്റിലെ രാജസ്ഥാൻ റോയൽസിന്റെ രണ്ടാമത്തെ തോല്‍വി മാത്രമാണിത്. കളിച്ച ബാക്കി നാല് മത്സരങ്ങളിലും രാജസ്ഥാൻ വിജയിച്ചിരുന്നു. വൈഭവിന്റെ വിഷമത്തിൽ ആശ്വസിപ്പിക്കാൻ എത്തിയത് കെകെആര്‍ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായിരുന്നു. ഐപിഎല്ലിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകളിൽ ഒന്നായി അത് മാറി. ഏപ്രിൽ 22 ബുധനാഴ്ച്ച ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.




