Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ദൃശ്യം 3’ കണ്ട് 2,000 കിലോമീറ്റർ യാത്ര; ഉറങ്ങിക്കിടന്ന പിതാവിനെ വെട്ടിക്കൊന്ന് യുവാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പട്‌ന: ‘ദൃശ്യം മോഡൽ’ എന്ന വിശേഷണത്തിൽ നിരവധി കൊലപാതക വാർത്തകൾ പുറത്തുവരാറുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിലത്തേതാണ് ബിഹാറിലെ സമസ്തിപുരിൽ നിന്നുള്ള സംഭവം. തിയേറ്ററിൽ ‘ദൃശ്യം 3’ കണ്ടതിന് പിന്നാലെ ഗുജറാത്തിലെ സൂറത്തിൽ നിന്ന് 2,000 കിലോമീറ്ററോളം യാത്രചെയ്‌തെത്തി യുവാവ് ഉറങ്ങിക്കിടന്ന പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

ജൂലൈ 26ന് രാത്രി സമസ്തിപുർ ജില്ലയിലെ ദർവ ഗ്രാമത്തിലായിരുന്നു സംഭവം. വീടിന് പുറത്ത് ഉറങ്ങിക്കിടന്ന 50കാരനായ രഘുവീർ സാഹ്നിയെ 26കാരനായ മകൻ ശിവ് ശങ്കർ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. കൊലപാതകത്തിന് ശേഷം സൂറത്തിലേക്ക് മടങ്ങിയ ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

സൂറത്തിലെ തിയേറ്ററിൽ അടുത്തിടെ റിലീസ് ചെയ്ത ‘ദൃശ്യം 3’ കണ്ട ശേഷമാണ് ശിവ് ശങ്കർ നാട്ടിലേക്ക് മടങ്ങി പിതാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. യാത്രയ്ക്കിടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ, അർധരാത്രിയോടെ വീട്ടിലെത്തി പിൻവാതിലിലൂടെ അകത്തുകയറി. വീട്ടിൽ സൂക്ഷിച്ചിരുന്ന കോടാലിയെടുത്ത് വീടിന് മുന്നിൽ ഉറങ്ങിക്കിടന്ന പിതാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഘുവീർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം കോടാലി ഉപേക്ഷിച്ച് ശിവ് ശങ്കർ പട്ടോറി റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങി. ആദ്യം പട്‌നയിലും പിന്നീട് ഹാജിപുരിലും എത്തിയ ഇയാൾ അവിടെനിന്ന് തീവണ്ടിയിൽ പട്ടോറിയിലെത്തി. സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിലും പിന്നീട് നാല് കിലോമീറ്ററോളം നടന്നുമാണ് ഗ്രാമത്തിലെത്തിയത്.

കൊലപാതകത്തിന് പിന്നിൽ കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് പൊലീസ് പറയുന്നത്. പിതാവുമായി ശിവ് ശങ്കറിന് നേരത്തെ തന്നെ തർക്കങ്ങളുണ്ടായിരുന്നു. പിതാവ് തന്നെയും ഭാര്യയെയും മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും ശിവ് ശങ്കർ ആരോപിച്ചതായി പൊലീസ് പറഞ്ഞു. കുടുംബസ്വത്ത് വിൽക്കുന്നതിനെച്ചൊല്ലിയും ഇരുവരും പലതവണ വഴക്കിട്ടിരുന്നു.

കൊലപാതകത്തിന് ശേഷം തെളിവുകളെല്ലാം നശിപ്പിച്ചെന്ന് കരുതി സൂറത്തിലേക്ക് മടങ്ങിയ ശിവ് ശങ്കറിനെ കുടുക്കിയത് ഭാര്യയെ വിളിച്ച ഫോൺകോളാണ്. യാത്രയിലുടനീളം സ്വിച്ച് ഓഫ് ചെയ്തിരുന്ന ഫോൺ പട്ടോറി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഇയാൾ ഓൺ ചെയ്ത് ഭാര്യയെ വിളിച്ചു. സംസാരിച്ച ഉടൻ ഫോൺ വീണ്ടും സ്വിച്ച് ഓഫ് ചെയ്തു.

പിതാവിന്റെ സംസ്കാരച്ചടങ്ങിൽ ശിവ് ശങ്കർ പങ്കെടുക്കാതിരുന്നതും പൊലീസിന് സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ സൈബർ നിരീക്ഷണത്തിൽ കൊലപാതകം നടന്ന ദിവസം ഇയാളുടെ മൊബൈൽ ഫോൺ പട്ടോറി സ്റ്റേഷൻ പരിധിയിലുണ്ടായിരുന്നതായി കണ്ടെത്തി. ഏകദേശം 36 മണിക്കൂറിന് ശേഷം ഫോൺ സൂറത്തിൽ വീണ്ടും പ്രവർത്തനക്ഷമമായതായും അന്വേഷണത്തിൽ വ്യക്തമായി.

കോൾ രേഖകൾ പരിശോധിച്ചപ്പോൾ പട്ടോറിയിൽവെച്ച് ഭാര്യയുമായി ഇയാൾ സംസാരിച്ചതായും പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് സൂറത്തിൽനിന്ന് ശിവ് ശങ്കറിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിൽ ‘ദൃശ്യം’ സിനിമ കണ്ടതിന് പിന്നാലെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. രഘുവീറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. വീട്ടിൽനിന്ന് വിവിധ തെളിവുകളും ശേഖരിച്ചു. കൊല്ലപ്പെട്ടയാളുമായി അടുത്ത ബന്ധമോ പരിചയമോ ഉള്ളയാളാണ് കൊലപാതകത്തിന് പിന്നിലെന്ന ഫോറൻസിക് പരിശോധനയിലെ സൂചനകളും അന്വേഷണത്തിന് സഹായകമായി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix