തൃശ്ശൂർ: പാമ്പ് കടിയേറ്റ് വൃദ്ധന്‍ മരിച്ചു.മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ അറക്കല്‍ മാത്യൂസ് (70)ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെ പറമ്പില്‍ വെച്ച് പാമ്പ് കടിയേറ്റത്തിനെ തുടര്‍ന്ന് ഉടനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലിരികെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം നടത്തി. ഭാര്യ പരേതയായ എല്‍സി, മക്കള്‍: എബി, ബിനിയ, മരുമക്കള്‍. ജോജി, ലിബിയ.




