ആലപ്പുഴ: കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുടുംബം. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നല്കിയില്ലെന്നാണ് പിതാവ് സമീറിന്റെ ആരോപണം. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കുടുംബം. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്‍റി വെനം നൽകുന്നതിൽ ഉൾപ്പടെ വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ അന്നേ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ പാമ്പ് കടിയേറ്റത്തിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്നായിരുന്നു ആശുപത്രിയിയുടെ വിശദികരണം. സംഭവത്തിൽ അമ്പലപ്പുഴയിലെ യൂഡിഫ് സ്വതന്ത്ര സ്ഥാനാർഥിയായ ജി സുധാകരൻ രംഗത്ത് വന്നിരുന്നു. പാമ്പ് കടിച്ചെന്ന് പാമ്പ് വന്ന് നേരിട്ട് പറയാണോ എന്നതായിരുന്നു സുധാകരന്റെ ആക്ഷേപം. ഇതിനിടെ, സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുകയാണ്.




