Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kayamkulam

തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ? സഖാക്കൾ നല്ല രീതിയിൽ പണിയെടുത്തു; പ്രതിഭയ്‌ക്കെതിരെ നാസർ

ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. കായംകുളത്ത് പാര്‍ട്ടി സഖാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന പ്രതിഭയുടെ ആരോപണത്തിനെതിരെയാണ് നാസറിന്റെ പരാമർശം. സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തെന്നും തോറ്റു കഴിയുമ്പോള്‍ എന്തും പറയാമെന്നാണോയെന്നും ആര്‍ നാസര്‍ ചോദിച്ചു. പ്രതിഭ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്ന് ആര്‍ നാസര്‍ കൂട്ടിച്ചേർത്തു. തങ്ങള്‍ക്ക് ഒപ്പം നിന്ന ജനങ്ങള്‍ തന്നെ തങ്ങള്‍ക്കെതിരെ വോട്ട് ചെയ്‌തെന്നും, പാര്‍ട്ടിയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിയെന്നും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നെന്നും ആര്‍ […]
Read more

കായംകുളത്ത് പാമ്പ് കടിയേറ്റ് മരിച്ച സംഭവം; താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

ആലപ്പുഴ: കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുടുംബം. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നല്കിയില്ലെന്നാണ് പിതാവ് സമീറിന്റെ ആരോപണം. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കുടുംബം. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്‍റി വെനം നൽകുന്നതിൽ ഉൾപ്പടെ വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ അന്നേ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ പാമ്പ് കടിയേറ്റത്തിന്റെ […]
Read more

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുനിസിപ്പല്‍ കൗൺസിലര്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ആലപ്പുഴ : മുനിസിപ്പല്‍ കൗൺസിലര്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. കായംകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ എ 1091 ന്റെ ചാരുംമൂട് ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടി തുകയായും നിരവധി ആളുകളില്‍ നിന്നും ഒരു കോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസിലാണ് കായംകുളം നഗരസഭാ കൗൺസിലർ അറസ്റ്റിലായത്. കായംകുളം മുന്‍സിപ്പാലിറ്റി 26-ാം വാര്‍ഡില്‍ ആലുംമൂട്ടില്‍ വീട്ടില്‍ നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ (65) നെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ കായംകുളം […]
Read more

കായംകുളത്ത് ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ആറ് പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി. അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘമാണ് തെരുവ് നായയെ പിടികൂടിയത്. ഇന്നലെയാണ് നായയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റത്. പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ (70), പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍(50), സഹോദരന്‍ രാമചന്ദ്രന്‍ (55), എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഗംഗാധരന്‍, മറിയാമ്മ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു.
Read more

കായംകുളത്ത് തെരുവ് നായയുടെ ആക്രമണം: നാല് പേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് തെരുവ് നായയുടെ ആക്രമണം നടന്നത്. പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ (70), പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍(50), സഹോദരന്‍ രാമചന്ദ്രന്‍ (55) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. അയല്‍വാസിയുടെ ബന്ധുവിന്റെ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ഗംഗാധരന്‍ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. ഗംഗാധരന്‍, മറിയാമ്മ […]
Read more
Advertisement
WhiteswanTV Footer