Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കായംകുളത്ത് തെരുവ് നായയുടെ ആക്രമണം: നാല് പേർക്ക് ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് തെരുവ് നായയുടെ ആക്രമണം നടന്നത്. പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ (70), പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍(50), സഹോദരന്‍ രാമചന്ദ്രന്‍ (55) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

അയല്‍വാസിയുടെ ബന്ധുവിന്റെ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ഗംഗാധരന്‍ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.

ഗംഗാധരന്‍, മറിയാമ്മ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു. ഹരികുമാറിന്റെ വയറിലാണ് നായ കടിച്ചത്. രാമചന്ദ്രന്റെ കാലിലും കടിയേറ്റു.

മറിയാമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും, ഗംഗാധരനും, രാമചന്ദ്രനും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഹരികുമാര്‍ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. നായയ്ക്ക് പേയുണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer