Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: stray dog attack

മാള അഷ്ടമിച്ചിറയിൽ നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃശ്ശൂർ: മാള അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗബാധ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് അണ്ണല്ലൂർ പഞ്ചായത്തിലെ ജൂബിലി നഗർ പ്രദേശത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന നിരവധി പേരെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയും റേബീസ് പ്രതിരോധ കുത്തിവയ്പ്പും നൽകി. തുടർന്ന് പിടികൂടിയ നായയെ മാള ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. പിന്നീട് നായ ചത്തതിനെ തുടർന്ന് പോസ്റ്റ്മോർട്ടത്തിനും പരിശോധനയ്ക്കുമായി മണ്ണുത്തിയിലെ […]
Read more

ഇടുക്കി പാമ്പനാറില്‍ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ

ഇടുക്കി: പാമ്പനാറിൽ തെരുവുനായ കടിച്ച് 19 പേർക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പീരുമേട് പഞ്ചായത്തിൽ വ്യാപകമായി പേവിഷ വാക്‌സിനേഷൻ നടത്താൻ നടപടി തുടങ്ങി. പ്രധാന വ്യാപാര കേന്ദ്രമായ പാമ്പനാർ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലുമാണ് നായകൾ ആക്രമണം നടത്തിയത്. രണ്ടുദിവസത്തിനുള്ളിൽ പത്തൊൻപതോളം ആളുകളെ നായകൾ കടിച്ചിട്ടുണ്ട്. പരിക്കേറ്റവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവർക്കു രണ്ട് ഡോസ് വാക്‌സിനേഷൻ നൽകുകയും, അടിയന്തര യോഗം ചേരുകയും ചെയ്തതായി അധികൃതർ […]
Read more

തിരുവനന്തപുരത്ത് വയോധികനെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. വേട്ടമുക്കിൽ വീടിനടുത്തുള്ള കടയിൽ പോകാനിറങ്ങിയ വയോധികന്റെ കൺപോളയും ചുണ്ടും നായ കടിച്ചുപറിച്ചു. വേട്ടമുക്ക് കട്ടച്ചൽ റോഡ് കെ.ആർ.ഡബ്ല്യു.എ 192-ൽ ചന്ദ്രനാണ്‌ (69) നായയുടെ ആക്രമണത്തിന് ഇരയായത്. കട്ടച്ചൽ പ്രദേശത്ത് മുൻപും തെരുവുനായകൾ നാട്ടുകാരെ ആക്രമിച്ചിരുന്നു. സ്ഥലത്തു സ്ഥിരമായി ഭക്ഷണം കൊടുക്കുന്നതിനാൽ തെരുവുനായകൾ കൂട്ടമായി കിടക്കാറുണ്ട്. ചന്ദ്രനെ കണ്ടെത്തിയ നായ കുരച്ചുകൊണ്ട് ആക്രമിച്ചു. റോഡിൽ വീണ അദ്ദേഹത്തിന്റെ കൺപോളയിൽ ആദ്യം കടിയേറ്റു, പിന്നീട് നായയെ മാറ്റാൻ ശ്രമിക്കുമ്പോൾ ചുണ്ടിലും കടിച്ചു. സമീപവാസികൾ […]
Read more

പരപ്പനങ്ങാടിയില്‍ തെരുവുനായ ആക്രമണത്തിൽ 8 പേ‍‌ർക്ക് പരിക്ക്

മലപ്പുറം: പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. പത്തുവയസ്സിന് താഴെയുള്ള നാല് കുട്ടികൾ അടക്കം കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെ. ഫാത്വിമ (52), ഇ. അബ്ദു റസാഖ് (45) എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വയസ്സുള്ള കെ. ഇംറാൻ, രണ്ടു വയസുകാരൻ നാസിം എന്നിവർക്ക് മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാലു വയസുകാരി അഫ്‌സ, ഹംദാൻ (8), കെ. ഫാത്തിമ (52), സുബൈദ (54), മുജീബ് റഹ്‌മാൻ (50) […]
Read more

പേവിഷബാധയേറ്റ് 7 വയസ്സുകാരിയുടെ മരണം; 4 ഡോക്ടർമാരുടെ പേരിൽ കേസ്

കൊല്ലം: പ്രതിരോധ വാക്സിൻ എടുത്തിട്ടും ഏഴുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മെഡിക്കൽ ഓഫീസർമാരായ ദേവി ലക്ഷ്മി, അംജിത, ജയസൂര്യ, സൂപ്രണ്ട് കെ.ആർ. സുനിൽകുമാർ എന്നിവരുടെ പേരിലാണ് നടപടി. കോടതി നിർദേശപ്രകാരമാണ് കേസ് എടുത്തത്. ഒരു വർഷം മുൻപ് തെരുവുനായയുടെ കടിയേറ്റ് കുന്നിക്കോട് സ്വദേശിനിയായ നിയാ ഫൈസൽ മരിച്ച സംഭവത്തിലാണ് കേസ്. കുട്ടിക്ക് പ്രതിരോധ വാക്സിനോടൊപ്പം നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ നൽകുമ്പോൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും […]
Read more

കോഴിക്കോട് നാലുവയസ്സുകാരന് തെരുവുനായയുടെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വീട്ടുമുറ്റത്ത് കുളിക്കാൻ ഇറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കോടഞ്ചേരി നിരന്നപാറയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാൻ (4) ആണ് കടിയേറ്റത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അമ്മയോടൊപ്പം കിണറ്റിന് സമീപത്തേക്ക് കുളിക്കാൻ പോയ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ കുട്ടിയെ നായയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തല, മുഖം, […]
Read more

വയോധികയെ കടിച്ചു കൊന്ന നായയ്ക്ക് പേവിഷബാധ

തൃശ്ശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ മറ്റു രണ്ടു നായകളെ കുത്തിവെപ്പിന് വിധേയരാക്കിയിട്ടുണ്ട്. പ്രദേശത്ത് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വെള്ളറക്കാട് കൊല്ലന്‍പടി സ്വദേശി കാര്‍ത്ത്യായനി ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. വാതില്‍ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
Read more

നാദാപുരത്ത് തെരുവ് നായ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനും വീട്ടമ്മയായ ആണ്ടോളി സരസുവിനെയുമാണ് നായ കടിച്ചത്. ഇരുവര്‍ക്കും കാലിനാണ് കടിയേറ്റത്. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സുരേഷിന് കടിയേറ്റത്. രണ്ട് പേരും ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കല്ലാച്ചി വിഷ്ണുമംഗലത്ത് മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നാദാപുരത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂളിലും […]
Read more

തെരുവ് നായ ആക്രമണം; നഷ്ടപരിഹാര സമിതിയുടെ ജില്ലയിലെ ആദ്യ സിറ്റിംഗ് വെള്ളിയാഴ്ച തലശേരിയിൽ

കണ്ണൂർ: തെരുവ് നായയുടെ കടിയേറ്റവർക്കും ആക്രമണത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്ന ‘സ്‌ട്രേ ഡോഗ് വിക്ടിം കോംപൻസേഷൻ കമ്മിറ്റി’യുടെ (Stray Dog Victim Compensation Committee) ജില്ലയിലെ ആദ്യ സിറ്റിംഗ് ഫെബ്രുവരി 13 വെള്ളിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് തലശേരി കോടതി സമുച്ചയത്തിലെ ജില്ലാ നിയമ സേവന അതോറിറ്റിയുടെ അദാലത്ത് ഹാളിലാണ് സിറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ദിനത്തിൽ 2017-ലെ 10 പരാതികളാണ് പരിഗണിക്കുന്നത്. ഇതിൽ മൊകേരി ഗ്രാമപഞ്ചായത്തിലെ എട്ടും, എരുവേശി പഞ്ചായത്ത്, കണ്ണൂർ കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള […]
Read more

കണ്ണൂർ പാറക്കണ്ടിയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റുസാരമായി കടിയേറ്റ രമേശൻ എന്നയാളെ പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു രണ്ട് പേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച്ച ഉച്ചയോടെ വ്യാപാര ഭവനും നഴ്‌സറിക്കും സമീപമാണ് തെരുവുനായ ആക്രമണം നടത്തിയത്. ഈ ഭാഗങ്ങളിൽ തെരുവ് നായയുടെ ശല്യം അതിരൂക്ഷമാണെന്ന് നേരത്തെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer