Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: stray dog attack

തെരുവ് നായ ആക്രമണം; അരീക്കോട് പഞ്ചായത്തിൽ നാല് പേർക്ക് പരിക്ക്

മലപ്പുറം: അരീക്കോട് പഞ്ചായത്തിൽ തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായുണ്ടായ നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആവശ്യമായ ചികിത്സയും പ്രതിരോധ കുത്തിവെപ്പുകളും ഉറപ്പാക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ആക്രമണം നടത്തിയ നായയെ നാട്ടുകാരുടെയും അധികൃതരുടെയും സഹായത്തോടെ ഉടൻ തന്നെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് തെരുവ് നായകളുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ നാട്ടുകാർ […]
Read more

അതിഥിയെ കടിച്ച തെരുവ് നായയ്ക്കു പേവിഷബാധ

കോട്ടയം: തലയോലപറമ്പിൽ വച്ച് സ്കൂൾ കുട്ടിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് പാലാംകടവ് ആലിൻചുവട്ടിൽ എസ്. ജയകുമാറിന്റെ മകൾ അതിഥിയെയാണ് കഴിഞ്ഞ വ്യാഴാഴ്ച തെരുവുനായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുറത്തുനിന്നും ഓടി എത്തിയ തെരുവുനായ ആക്രമിച്ചത്. വലതു കൈപ്പത്തിയിലും കൈത്തണ്ടയിലും നിരവധി കടിയേറ്റു. അതിഥിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ശാന്തിനികേതൻ എൽ.പി. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ് അതിഥി. അതിഥിയെ കടിച്ച നായയെ നായപിടുത്തക്കാരുടെ സഹായത്തോടെ പിടികൂടി നിരീക്ഷണത്തിലാക്കി. ശനിയാഴ്ച തെരുവുനായ ചത്തു. പോസ്റ്റുമോർട്ടത്തിനുശേഷം പരിശോധനയ്ക്കായി […]
Read more

തെരുവ് നായ് ശല്യം അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു

തൃശ്ശൂർ: തെരുവ് നായ് ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.ഇത് സംബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ശുപാർശയും,എൽഡിഎഫ് കൗൺസിലർമാർ നൽകിയ കത്തും കൺസിൽ ചർച്ച ചെയ്തു. തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടർ നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തൽ,തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ, വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷനും ലൈസൻസ് നൽകലും, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.നായ്ക്കൾക്കുള്ള വന്ദ്യംകരണം ,മാള ബ്ലോക്ക് പഞ്ചായത്തിൻ്റെ സെൻ്ററിൽ അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെടും. തെരുവ് നായ്ക്കൾക്ക് പൊതു സ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നവർക്കെതിരെ കർശന […]
Read more

ചാലക്കുടി നഗരത്തില്‍ വീണ്ടും തെരുവ് നായ ആക്രമണം; 4 പേർക്ക് പരിക്ക്

തൃശ്ശൂർ: ചാലക്കുടി നഗരത്തില്‍ തെരുവ് നായ ആക്രമണം വീണ്ടും. 4 പേർക്ക് നായയുടെ കടിയേറ്റു. പതിമൂന്ന് കാരനും ഹരിത കര്‍മ്മ സേന അംഗത്തിനും അടക്കം നാല് പേര്‍ക്കാണ് നായയുടെ കടിയേറ്റിരിക്കുന്നത് . നഗരസഭ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ചാണ് മൂന്ന് പേര്‍ക്കും കടിയേറ്റിരിക്കുന്നത്.ഹൗസിംങ്ങ് ബോര്‍ഡില്‍ താമസിക്കുന്ന സെയിന്‍ മാത്യു,(13),ഹരിത കര്‍മ്മ സേന അംഗം പടിഞ്ഞാറെ ചാലക്കുടി മാട്ടലാക്കല്‍ സരസ്വതി (50), മേട്ടിപ്പാടം കോടശ്ശേരി വീട്ടില്‍ അജിത് (49). മാള സ്വദേശി പ്രഭാത് വീട്ടില്‍ സജീവന്‍ (58)എന്നിവര്‍ക്കാണ് […]
Read more

കണ്ണൂർ ചേലേരിയിൽ വീണ്ടും തെരുവുനായ ആക്രമണം; ഒരാൾക്ക് കടിയേറ്റു

കണ്ണൂർ: ചേലേരിയിൽ വീണ്ടും തെരുവ്നായ ആക്രമണം. വൈദ്യർകണ്ടിക്ക് സമീപത്തു വെച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ചേലേരി കാറാട്ട് വയൽകുളത്തിന് സമീപം താമസിക്കുന്ന കെ.മുരളീധരനാണ് (72) ഇന്ന് രാവിലെ നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. മുരളീധരൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.കൊളച്ചേരി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കുകൾ പറ്റിയിട്ടുണ്ട്. കാൽനട യാത്രക്കാരാണ് കൂടുതലും നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. റോഡരികിലും മറ്റും കൂട്ടത്തോടെ തമ്പടിക്കുന്ന നായക്കൂട്ടങ്ങൾ […]
Read more

ചാലക്കുടി നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു; അഞ്ച് പേര്‍ക്ക് കടിയേറ്റു

തൃശൂർ: ചാലക്കുടി നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു. അഞ്ച് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.നഗരസഭ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിലെത്തിയ ഇരിഞ്ഞാലക്കുട സ്വദേശി ജാഫര്‍ (32), നിര്‍മ്മല പ്രസ് ജീവനക്കാരന്‍ നന്തിക്കര സ്വദേശി മുല്ലക്കല്‍ വീട്ടില്‍ തിലകന്‍, ടോള്‍ മാനേജരും തമിഴ് നാട് സ്വദേശിയുമായ പെരിയ സ്വാമി, വളാഞ്ചേരി സ്വദേശി പുളിക്കപറമ്പില്‍ മുഹമ്മദ് അജ്മല്‍, മലപ്പുറം പള്ളിക്കല്‍ വീട്ടില്‍ അരുണ്‍ എന്നിവരെയാണ് നായ കടിച്ചത്. കടിയേറ്റ അഞ്ച് പേരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.പരിക്കേറ്റവരെ നഗരസഭ ചെയര്‍പേഴ്‌സണ്‍ […]
Read more

ചാലക്കുടി മാർക്കറ്റിൽ തെരുവുനായ ആക്രമണം

തൃശ്ശൂർ: ചാലക്കുടി മാർക്കറ്റിൽ തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. മേലൂർ കുന്നപ്പള്ളി സ്വദേശി ടി.ആർ രാജീവിനും, ചൗക്ക സ്വദേശി ജോബി ജോസിനും ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മാംസ മാർക്കറ്റിലെ പോർക്ക് സ്റ്റോളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം മൂന്ന് പേരേയും ഒരു നായ തന്നെയാണ് കടിച്ചതെന്ന് പറയപ്പെടുന്നു. ആക്രമണത്തിൽ രണ്ടുപേർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മാർക്കറ്റിലും, വെട്ടുകടവ് റോഡിലും എല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്. ശക്തമായ […]
Read more

തെരുവുനായ ആക്രമണം ; നാലുവയസ്സുകാരനും സ്ഥാനാർത്ഥിയും ഉൾപ്പടെ 10 പേർക്ക് പരിക്ക്

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ റോഡുമുക്കിൽ പ്രചാരണത്തിനിടെ സ്ഥാനർത്ഥിയുൾപ്പടെ 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇടതു പക്ഷ സ്ഥാനർത്ഥിയായ സുധർമ, അഞ്ജൽ അനീഷ് (4 ) തുടങ്ങി പത്തോളം ആളുകൾക്കാണ് നായയുടെ കടിയേറ്റത്. അങ്കനവാടിയിൽ പോകുന്ന വഴിയാണ് അഞ്ചൽ അനീഷിനെ (4 ) നായ ആക്രമിക്കുന്നത്. തുടർന്ന് ഒരു കിലോമീറ്ററോളം ഓടിയ നായ വഴിയാത്രക്കരെയും, സ്ഥാനർത്ഥിയേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവർ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Read more

കായംകുളത്ത് തെരുവ് നായയുടെ ആക്രമണം: നാല് പേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് തെരുവ് നായയുടെ ആക്രമണം നടന്നത്. പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ (70), പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍(50), സഹോദരന്‍ രാമചന്ദ്രന്‍ (55) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. അയല്‍വാസിയുടെ ബന്ധുവിന്റെ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ഗംഗാധരന്‍ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. ഗംഗാധരന്‍, മറിയാമ്മ […]
Read more

കോഴിക്കോട് തെരുവുനായ ആക്രമണം

കോഴിക്കോട് : കോഴിക്കോട് വെള്ളിപ്പറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകൾക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ പോയ വഴിയേ കണ്ണിൽ കണ്ട ആളുകളെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer