ഇടുക്കി: പാമ്പനാറിൽ തെരുവുനായ കടിച്ച് 19 പേർക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയും തെരുവുനായ ആക്രമിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പീരുമേട് പഞ്ചായത്തിൽ വ്യാപകമായി പേവിഷ വാക്സിനേഷൻ നടത്താൻ നടപടി തുടങ്ങി. പ്രധാന വ്യാപാര കേന്ദ്രമായ പാമ്പനാർ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലുമാണ് നായകൾ ആക്രമണം നടത്തിയത്.
രണ്ടുദിവസത്തിനുള്ളിൽ പത്തൊൻപതോളം ആളുകളെ നായകൾ കടിച്ചിട്ടുണ്ട്. പരിക്കേറ്റവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവർക്കു രണ്ട് ഡോസ് വാക്സിനേഷൻ നൽകുകയും, അടിയന്തര യോഗം ചേരുകയും ചെയ്തതായി അധികൃതർ അറിയിച്ചു.





