Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. ദിവസങ്ങൾ നീണ്ട വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിലാണ് രാജിവെച്ചത്. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. അതുകൊണ്ടുതന്നെ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സമരക്കാർ.
Read more

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ മാൻഹോളിൽ കുടുങ്ങി വാട്ടർ ടാങ്ക് നിർമാണ തൊഴിലാളി മരിച്ചു. പാലത്ത് സ്വദേശി സിറാജാണ് മരിച്ചത്. മൂട്ടോളി–കുരുവട്ടൂർ റോഡിലുള്ള ഫലാഹ് പ്ലാസ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ജോലിക്കിടെ മാൻഹോളിൽ കുടുങ്ങിയ സിറാജിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിറാജിനൊപ്പം സഹായിയായെത്തിയ വിശ്വനാഥനും അപകടത്തിൽപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതും ആഭ്യന്തര ഉത്പാദനം കുറഞ്ഞതും കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. മഴയുടെ കുറവ് തുടരുകയാണെങ്കിൽ നിയന്ത്രണം വരും ദിവസങ്ങളിലും തുടരേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന താപനിലയും ജലവൈദ്യുത പദ്ധതികളെ പ്രതികൂലമായി ബാധിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. ഇതോടെ വൈദ്യുതി ഉത്പാദനം കുറഞ്ഞപ്പോൾ ഉപഭോഗം റെക്കോർഡ് നിലയിലേക്ക് […]
Read more

തെലങ്കാനയില്‍ കൂട്ടക്കൊല; പോക്‌സോ കേസ് പ്രതി കൊലപ്പെടുത്തിയത് ആറ് പേരെ

ഹൈദരാബാദ്: തെലങ്കാനയില്‍ കൂട്ടക്കൊല നടത്തി പോക്‌സോ കേസിലെ പ്രതി. റായ്‌വാലഗുഡ സ്വദേശിയായ രാജ് കുമാര്‍(35) ആണ് കൂട്ടക്കൊല നടത്തിയത്. ഇയാളുടെ ഭാര്യയെയും മക്കളെയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും അടക്കമാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കാറിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പോക്‌സോ കേസിൽ 16 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ മുൻകൂർ ജാമ്യത്തിലായിരിക്കെയാണ് ഇയാൾ കൂട്ടക്കൊല നടത്തിയത്. കൊലപാതകത്തിന് പിന്നാലെ രാജ് കുമാർ […]
Read more

സ്‌പെയ്ൻ ക്യാമ്പിൽ ആശങ്ക; നിക്കോ വില്യംസിനും യെറെമി പിനോയ്ക്കും പരിക്ക്

ഗ്വാഡലഹാര: ഉറുഗ്വായ്ക്കെതിരായ മത്സരത്തിന് പിന്നാലെ സ്പെയിൻ ക്യാമ്പിൽ ആശങ്ക. മുന്നേറ്റനിരയിലെ പ്രധാന താരങ്ങളായ നിക്കോ വില്യംസിനും യെറെമി പിനോയ്ക്കും പരിക്കേറ്റതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ നിക്കോ വില്യംസിന് വീണ്ടും പരിക്കേറ്റതും, യെറെമി പിനോയുടെ തോളെല്ലിനേറ്റ പരിക്ക് സാരമുള്ളതാണെന്ന റിപ്പോർട്ടുകളും സ്പെയിനിന് തിരിച്ചടിയായിട്ടുണ്ട്. ഉറുഗ്വായ്ക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഇരുവരും കളത്തിൽ ഇറങ്ങിയത്. മത്സരത്തിനിടെ പരിക്കേറ്റ പിനോ കളം വിട്ടിരുന്നു. പിനോയുടെ പരിക്ക് ഗുരുതരമാണെന്നും വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ നഷ്ടമായേക്കാമെന്നും സ്പെയിൻ പരിശീലകൻ ഫുവെന്തെ […]
Read more

അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവും മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ

കൊച്ചി: അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിന്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണൻ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ 13 വയസുകാരിയായ മകളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കുട്ടിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവം കൂട്ട ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. മൂവാറ്റുപുഴ സ്വദേശികളായ വിജി മോളും കുഞ്ഞുമാണ് വെള്ളിയാഴ്ച ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. മുളംകുളം പാലത്തിന് സമീപത്തായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് […]
Read more

സ്കൂബ ഡൈവിങ്ങിനിടെ യുവാവ് ശ്രീലങ്കയിൽ മരിച്ചു; വിവാഹം കഴിഞ്ഞത് പത്ത് ദിവസം മുൻപ്

മലപ്പുറം: വേങ്ങര സ്വദേശിയായ യുവാവ് ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ത് ദിവസം മുൻപായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യയും സുഹൃത്തുക്കളും ഇര്‍ഫാന്‍റെ ഒപ്പമുണ്ടായിരുന്നു. സ്കൂബ ഡൈവിങ്ങിനിടെ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. തുടർന്ന് ഇർഫാൻ അവശനിലയിലായി. ഉടൻ കരയിലേക്ക് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊളംബോയിലെ […]
Read more

ചെമ്പഴന്തി സ്വദേശിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ചെമ്പഴന്തിയിൽ ക്ഷേത്രക്കുളത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശി ബിജു കുമാർ (50) ആണ് മരിച്ചത്. ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് പിക്കപ്പ് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുകയായിരുന്നു ബിജു. ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ശ്രീകാര്യം പൊലീസ് എത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.
Read more

യുഎഇയിൽ നിന്നും ഗുവാഹത്തിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ദുബൈ/അബുദാബി: ദുബൈ, അബുദാബി എന്നിവിടങ്ങളിൽ നിന്നും ഗുവാഹത്തിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓഗസ്റ്റ് നാലിന് ദുബൈ- ഗുവാഹത്തി സർവീസും ഏഴിന് അബുദാബി- ഗുവാഹത്തി സർവീസും ആരംഭിക്കും. ഇതോടെ ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നും പശ്ചിമേഷ്യലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്ന ആദ്യ കമ്പനിയായി എയർ ഇന്ത്യ എക്‌സ്പ്രസ്. ചൊവ്വാഴ്ചകളിൽ ഉച്ചക്ക് 12.25ന് ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും വൈകിട്ട് 5.10ന് ദുബായിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്കുമായിരിക്കും സർവീസുകൾ. വെള്ളിയാഴ്ചകളിലാണ് അബുദാബിയിലേക്കുള്ള […]
Read more

വരൻ മദ്യപിച്ചെത്തി; പിന്നാലെ കല്ല്യാണ വീട്ടിൽ കയ്യാങ്കളി

റായ്പൂർ: ഛത്തീസ്‌ഗഢിൽ വിവാഹചടങ്ങിനിടെ വരൻ അമിതമായി മദ്യപിച്ച് എത്തിയതിനെ തുടർന്ന് യുവതി വിവാഹത്തിൽ നിന്ന് പിന്മാറി. ഛത്തീസ്‌ഗഢിലെ ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലാണ് സംഭവം. 22-കാരിയായ മുസ്കാൻ പ്രധാൻ വിവാഹത്തിന് തയ്യാറായിരുന്നെങ്കിലും, വരനായ ശരത് റാം (24) മദ്യലഹരിയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വരൻ നേരെ നിൽക്കാൻ പോലും കഴിയാത്ത നിലയിൽ എത്തിയതോടെ വിവാഹം വേണ്ടെന്നുവെക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. മുന്‍പ് നിശ്ചയച്ചടങ്ങിലും സമാനമായി വരൻ മദ്യപിച്ചെത്തിയിരുന്നുവെന്നും അന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ വിവാഹദിവസവും അതേ പെരുമാറ്റം ആവർത്തിച്ചതോടെയാണ് യുവതി […]
Read more

Recent News

Advertisement
WhiteswanTV Footer