Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

10 രൂപയ്ക്ക് ബ്രേക്ക്ഫാസ്റ്റ്, 20 രൂപയ്ക്ക് ഊണ്; കൊച്ചി മോഡല്‍ ഇന്ദിര ക്യാന്റീന്‍ ഇനി കൊല്ലത്തും

കൊല്ലം: കൊച്ചി മോഡല്‍ ഇന്ദിര ക്യാന്റീന്‍ ഇനി കൊല്ലത്തും. 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം നല്‍കുന്ന ഇന്ദിര ക്യാന്റീന്‍ കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ രണ്ട് മാസത്തിനകം കൊല്ലം നഗരത്തില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം, 20 രൂപയ്ക്ക് ഊണ്, 10 രൂപയ്ക്ക് രാത്രി ഭക്ഷണം എന്നിങ്ങനെ കൊച്ചി മോഡലിന് സമാനമായി നല്‍കാനാണ് ആലോചന. ഈ മൂന്ന് നേരത്തെ ഭക്ഷണം പാഴ്‌സലായും ലഭിക്കും. ഇതിനായി പായ്ക്കിങ് ചാര്‍ജ്ജ് കൂടി ഈടാക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന […]
Read more

വിവാഹത്തിന് മുന്‍പ് HIV ടെസ്റ്റ് നടത്തണം; മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി

കൊച്ചി: വിവാഹത്തിന് മുന്‍പ് എച്ച്‌ഐവി ടെസ്റ്റ് നടത്തണമെന്ന് മാര്‍ത്തോമ്മാ സഭ വൈദിക ട്രസ്റ്റി ഡോ. കെ തോമസ്. കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ എല്ലാ ക്യാപസുകളിലും എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്തുകയാണ്. മാര്‍ത്തോമ്മാ സഭയില്‍ വിവാഹങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ടെസ്റ്റ് നടത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും കെ തോമസ് പറഞ്ഞു. അതേസമയം കെ തോമസിന്റെ പ്രസ്താവന മാര്‍ത്തോമ്മാ സഭ തള്ളിയിട്ടുണ്ട്. ‘കര്‍ണാടക സര്‍ക്കാര്‍ അവിടത്തെ എല്ലാ ക്യാപസുകളിലും എച്ച്‌ഐവി ടെസ്റ്റുകള്‍ നടത്തുകയാണ്. ഞാന്‍ വിശ്വസിക്കുന്നു. മാര്‍ത്തോമ്മാ സഭയില്‍ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരത്തിലുള്ള […]
Read more

കേരള കുംഭമേളയ്ക്ക് പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന; കേന്ദ്രമന്ത്രിമാരും എത്തും

തിരുനാവായ: കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കുമെന്നു സൂചന. ജനുവരി 15ന് ആണ് തിരുനാവായയിൽ കുംഭമേള തുടങ്ങുന്നത്. 51 ദിവസങ്ങളിലാണ് ഇത്തവണ മഹാമാഘ ഉത്സവമായ കുംഭമേള നടക്കുന്നത്. ഉത്സവത്തിന്റെ തുടക്കത്തിലോ അവസാന സമയത്തോ പ്രധാനമന്ത്രി എത്തിയേക്കുമെന്നാണു സൂചനയുള്ളത്. പ്രധാനമന്ത്രിയെ സംഘാടകർ ഔദ്യോഗികമായി ക്ഷണിക്കും. പിന്നീടാണ് എത്തുന്ന തിയതി പ്രഖ്യാപിക്കുക. കഴിഞ്ഞ കുംഭമേള നടക്കുന്ന സമയത്ത് പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ കുംഭമേളയ്ക്ക് ആശംസ നേർന്നിരുന്നു. തിരുവനന്തപുരത്ത് പങ്കെടുത്ത പരിപാടിക്കിടെയും അദ്ദേഹം കുംഭമേളയെ പരാമർശിച്ച് പ്രസംഗിച്ചിരുന്നു. […]
Read more

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് മാനസികസമ്മർദ്ദം മൂലം, മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല’; മാപ്പ് പറഞ്ഞ് പെൺകുട്ടി

കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പെൺകുട്ടി. മനപ്പൂർവം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയ്ക്കിടെ അറിയാതെ കാലുതട്ടിയതാണെന്നുമാണ് പെൺകുട്ടിയുടെ വിശദീകരണം. എറണാകുളം പാലാരിവട്ടം മെട്രോ പില്ലർ 545-ന് സമീപമുള്ള ‘മൈഥിലി’ എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെൺകുട്ടി തട്ടിത്തറിപ്പിച്ചത്. കെട്ടിടത്തിലെ സ്ഥാപനങ്ങൾ ചേർന്ന് ഉത്രാടനാളിൽ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്. ജീവനക്കാർ ഉച്ചയൂണ് കഴിക്കാൻ പോയ സമയത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തിൽ ബിഎൻഎസ് 192 […]
Read more

ഓണത്തിന് കോളടിച്ച് KSRTC; ഒറ്റ ദിവസം കൊണ്ട് വാരിയത് 10.8 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനമായി 10.8 കോടി രൂപ നേടി. കഴിഞ്ഞ വർഷം ലഭിച്ച 10.2 കോടിയായിരുന്നു ഇതിന് മുൻപത്തെ ഓണക്കാല കലക്ഷൻ റെക്കോഡ്. ഓണം തിരക്ക് കണക്കിലെടുത്ത് 4461 സർവീസുകളാണ് ഇത്തവണ കെഎസ്ആർടിസി നടത്തിയത്. അത് ​ഗുണകരമായി. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാസംവിധാനങ്ങൾ ഒരുക്കുന്നതിനുമായി കെഎസ്ആർടിസി നിരവധി ദൂരദർശന സർവീസുകളും സ്പെഷ്യൽ സർവീസുകളും നടത്തിയിരുന്നു. ദൂരയാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ് റെക്കോഡ് വരുമാനത്തിലേക്ക് എത്തിക്കാൻ […]
Read more

സെപ്റ്റംബറിൽ വൈദ്യുതി ബിൽ ഉയരും: ഇന്ധന സർചാർജുമായി KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതോടെ അടുത്ത കറന്റ് ബിൽ കൂടുമെന്ന് ഉറപ്പായി. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാല്‍ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സര്‍ചാര്‍ജ് രൂപത്തില്‍ ഈടാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സര്‍ചാര്‍ജ് പിരിച്ചിരുന്നില്ല. […]
Read more

തൃശ്ശൂർ ന​ഗരം ഇന്ന് പുലികൾ വളയും; 9 സംഘങ്ങളിലായി 450 പുലികൾ

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശ്ശൂർ ന​ഗരത്തിൽ പുലികളിറങ്ങും. വൈകിട്ട് 4 മണിയോടെയാണ് പുലിക്കളിക്ക് തുടക്കമാകുന്നത്. താളമേളങ്ങള്‍ക്കൊപ്പമാണ് സ്വരാജ് റൗണ്ടില്‍ പുലികള്‍ ചുവടുവെക്കുന്നത്. ഓരോ പുലിക്കളി സംഘത്തോടൊപ്പവും പുരാണവും സമകാലിക വിഷയങ്ങളും ആസ്പദമാക്കിയുള്ള രണ്ട് നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെണ്‍പുലികളും പുലിമടകളില്‍ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികള്‍ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്. 9 […]
Read more

അന്യപുരുഷൻമാർക്കിടയിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുത്; മതപരമായ ചട്ടക്കൂട് വേണമെന്ന് കാന്തപുരം

കോഴിക്കോട്‌: ഇസ്സാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്‍മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടത്തിലോ സ്ത്രീകളെ കൊണ്ടുവരുന്നത് തടയണം. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. നബിദിനാഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസുകള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇസ്ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുത്, മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്ന തലക്കെട്ടോടെയാണ് സമസ്തയുടെ പ്രസ്താവന. ഇസ്ലാമിക ആഘോഷ്ങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്ന് […]
Read more

ഇന്ന് ഗുരുദേവ ജയന്തി; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകള്‍

തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ വയല്‍വാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചെമ്പഴന്തി ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും. ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശിതരൂര്‍ […]
Read more

ഓണം വെള്ളത്തിലാകുമോ? മഴമുന്നറിയിപ്പിൽ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട, ജില്ലകള്‍ക്ക് കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, ജില്ലകളില്‍ നേരത്തെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. 27 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉത്രാട ദിവസം കോട്ടയം, എറണാകുളം, […]
Read more

Recent News

Advertisement
WhiteswanTV Footer