വെള്ളയമ്പലത്ത് വാഹനാപകടം; ദമ്പതികൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. ശ്രീകാര്യം പാങ്ങപ്പാറ മാങ്കുഴി സ്വദേശികളായ ബിജിത്ത് (43), ഭാര്യ വിദ്യ (43) എന്നിവരാണ് പരിക്കേറ്റത്. ടെക്നോപാർക്ക് ജീവനക്കാരനാണ് ബിജിത്ത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ബിഎംഡബ്ല്യു കാറും ദമ്പതികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്കും ടാക്സി എർട്ടിഗ കാറും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്. ആൽത്തറയ്ക്ക് സമീപത്തെ ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച ബുള്ളറ്റിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച ബിഎംഡബ്ല്യു കാർ […]
Read more