Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: injured

ചാംപ്യന്‍സ് ട്രോഫി; ബുമ്രയും ജയ്‌സ്വാളും പുറത്ത്

മുംബെെ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പൂര്‍ണ ഫിറ്റ്നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി. ജയ്സ്വാള്‍ നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയട്ടാണ്. ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി ഇന്നായിരുന്നു. […]
Read more

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിനി ഏലിയാമ്മയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വീട്ടമ്മയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

പീഡന ശ്രമത്തിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവം; ഹോട്ടലുടമ പിടിയില്‍

കോഴിക്കോട്: മുക്കത്ത് ഹോട്ടല്‍ ഉടമയുടെ പീഡനശ്രമത്തെ തുടര്‍ന്ന് ജീവനക്കാരി കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. സംഭവത്തിലെ ഒന്നാം പ്രതി ഹോട്ടല്‍ ഉടമയായ ദേവദാസിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പ്രതിയെ മുക്കം സ്റ്റേഷനില്‍ എത്തിച്ചു. കൂട്ടുപ്രതികളും ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. ഹോട്ടല്‍ ഉടമ ദേവദാസ് ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെയാണ് നേരത്തേ കേസ് എടുത്തത്. തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ താഴേക്ക് ചാടിയെന്നാണ് പയ്യന്നൂര്‍ സ്വദേശിനിയായ യുവതി പൊലീസിന് മൊഴി […]
Read more

ചൈനയിൽ ഭീമന്‍സ്രാവിന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്

ചൈന: അക്വേറിയത്തില്‍ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെ യുവതിയെ ഭീമന്‍സ്രാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചൈനയിലെ അക്വേറിയത്തില്‍ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെയാണ് യുവതിക്ക് സ്രാവിന്റെ ആക്രണം നേരിടേണ്ടി വന്നത്. 22 കാരിയായ മാഷാ എന്ന റഷ്യന്‍ കലാകാരിയാണ് മത്സ്യകന്യകയായി നീന്തിക്കൊണ്ടിരുന്നത്. അക്വേറിയത്തിനുള്ളില്‍ നൃത്തം ചെയ്തുകൊണ്ടിരുന്ന മാഷയുടെ തലയ്ക്ക് സ്രാവ് മുറുകെ കടിക്കുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ മാഷ കുതറി മാറുകയായിരുന്നു. മത്സ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മാഷാ അതിവേഗത്തില്‍ മുകളിലേക്ക് നീന്തി കയറുകയായിരുന്നു. അക്വേറിയം […]
Read more

കായംകുളത്ത് തെരുവ് നായയുടെ ആക്രമണം: നാല് പേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് തെരുവ് നായയുടെ ആക്രമണം നടന്നത്. പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ (70), പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍(50), സഹോദരന്‍ രാമചന്ദ്രന്‍ (55) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. അയല്‍വാസിയുടെ ബന്ധുവിന്റെ കുട്ടിയെ നായ കടിക്കാന്‍ ഓടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറിയാമ്മയെ നായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ഗംഗാധരന്‍ ബഹളമുണ്ടാക്കുന്നതു കേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. ഗംഗാധരന്‍, മറിയാമ്മ […]
Read more

കൊച്ചിൻ ഫ്ലവർ ഷോ കാണാനെത്തിയ വീട്ടമ്മയുടെ കൈ ഒടിഞ്ഞു

കൊച്ചി: മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന ഫ്‌ളൈവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവ്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. വീട്ടമ്മ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാരുടെ നിർദേശം. പവിലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞു കിടക്കുന്നതിനാൽ വരുന്നവർക്ക് നടക്കുന്നതിനായാണ് ഫ്‌ളൈവുഡുകൾ പവിലിയനിൽ മൊത്തം നിരത്തിയത്. ഇതിൽ തെന്നി വീണാണ് അപകടം ഉണ്ടായത്. ജില്ലാ കളക്ടർക്കും, ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകി. എറണാകുളം […]
Read more

നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം

കണ്ണൂര്‍: നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പിള്ളി തേവലക്കര സ്വദേശി ജെസി എന്നിവരാണ് മരിച്ചത്. 12 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാടകം കഴിഞ്ഞ് രാത്രി കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയായിരുന്നു അപകടം. മലയാംപടിഎസ് വളവില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 14 പേരാണ് അപകടം […]
Read more

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവത്തില്‍ 97 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. 100-ലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്‌ഐആറില്‍ […]
Read more

വഖഫ് ബില്ലിലെ ജെപിസി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും; തൃണമൂല്‍ കോണ്‍ഗ്രസ് എം പിക്ക് പരിക്ക്

വഖഫ് ബില്ലിലെ സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു. ബിജെപിയുടെ ജഗദാംബിക പാല്‍ അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. ചര്‍ച്ചയ്ക്കിടെ കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി എടുത്ത് മേശയില്‍ എറിഞ്ഞുടച്ചു. തുര്‍ടന്ന് ബാനര്‍ജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റു. സംഭവത്തിനു പിന്നാലെ ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഒരു ദിവസത്തേക്കാണ് […]
Read more

നടന്‍ ജോജു ജോര്‍ജിന് സിനിമ ഷൂട്ടിംഗിനിടെ പരിക്ക്

ചെന്നൈ:മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്.ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കാല്‍പാദത്തിന്റെ എല്ല് പൊട്ടിയെന്നാണ് വിവരം. കോളിവുഡ് ഇതിഹാസങ്ങളായ കമല്‍ഹാസനും മണിരത്നവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്.കമലിന്റെ കരിയറിലെ വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. സിനിമയില്‍ തൃഷ കൃഷ്ണന്‍ നായികയായി എത്തുന്നത്.
Read more
Advertisement
WhiteswanTV Footer