Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ടീമിൽ തിലക് വർമ്മയാണ് ഉപനായകൻ. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

നേരത്തെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർമാരായി സഞ്ജു സാംസണും ഇഷാൻ കിഷനും ടീമിലുണ്ട്.

പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്തതിനാൽ ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല. അതേസമയം നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവർ ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ അന്തിമ ടീമിൽ കളിക്കാനാകൂ.

ജസ്പ്രീത് ബുമ്രയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഈ വർഷത്തെ ടി20 ലോകകപ്പ് ഫൈനലിലാണ് ഹാർദിക് അവസാനമായി ഇന്ത്യയ്ക്കായി ടി20 മത്സരം കളിച്ചത്. പരിക്കിനെ തുടർന്ന് അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളും താരത്തിന് നഷ്ടമായിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഈ മാസം 13ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളും ഡൽഹിയിലാണ് നടക്കുക.

അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer