Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാലടി സംസ്കൃത സർവകലാശാലയിലെ എസ്‌എഫ്‌ഐ സമരം; 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എസ്‌എഫ്‌ഐ സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികൾക്കെതിരെ നടപടി. സർവകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിൻഡിക്കേറ്റ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് സസ്പെൻഷൻ.

സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതടക്കം 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സർവകലാശാലയിൽ സമരം നടത്തിയത്. സമരത്തിനിടെ താൽക്കാലിക വൈസ് ചാൻസലർ സി.സി. തോമസിനെ വിദ്യാർഥികൾ കയ്യേറ്റം ചെയ്തെന്ന പരാതിയും ഉയർന്നിരുന്നു. സംഭവത്തിൽ സി.സി. തോമസ് നേരിട്ട് പരാതി നൽകിയിരുന്നു.

സർവകലാശാലയിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടികൾ സ്വീകരിക്കാൻ ഗവർണർ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix