ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. കായംകുളത്ത് പാര്‍ട്ടി സഖാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന പ്രതിഭയുടെ ആരോപണത്തിനെതിരെയാണ് നാസറിന്റെ പരാമർശം. സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തെന്നും തോറ്റു കഴിയുമ്പോള്‍ എന്തും പറയാമെന്നാണോയെന്നും ആര്‍ നാസര്‍ ചോദിച്ചു. പ്രതിഭ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്ന് ആര്‍ നാസര്‍ കൂട്ടിച്ചേർത്തു.
തങ്ങള്‍ക്ക് ഒപ്പം നിന്ന ജനങ്ങള്‍ തന്നെ തങ്ങള്‍ക്കെതിരെ വോട്ട് ചെയ്‌തെന്നും, പാര്‍ട്ടിയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിയെന്നും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നെന്നും ആര്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു. ഈഴവ വോട്ടുകള്‍ സാധാരണഗതിയില്‍ പ്രതിഭക്ക് കിട്ടിയിട്ടുണ്ട്. ഈ പ്രാവശ്യം എന്തുകൊണ്ട് വോട്ട് കിട്ടിയില്ല എന്ന് പ്രതിഭ പരിശോധിക്കണമെന്നും പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടിയെ കുറിച്ചും നാസർ പ്രതികരിച്ചു. സര്‍ക്കാര്‍ ഉണ്ടാക്കല്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണി. നാട്ടില്‍ മാറ്റം ഉണ്ടാക്കാന്‍ ആണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഇടയില്‍ തിരിച്ചടികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ആര്‍ നാസര്‍ പറഞ്ഞു.




