Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശം തിരിച്ചടിയായെന്ന് തോട്ടത്തിൽ രവീന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്ക് പിന്നിൽ വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കും വലിയ പങ്കുണ്ടെന്ന് കോഴിക്കോട് നോർത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ. ഇത്തരം വിവാദ പ്രസ്താവനകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്നും, വരും ദിവസമെങ്കിലും ഇതിനെതിരെ കൃത്യമായ നീക്കമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് ഉന്നയിച്ച ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടാകുമെന്നും തോട്ടത്തിൽ രവീന്ദ്രൻ വിലയിരുത്തി.

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ബിജെപി ഉണ്ടാക്കിയ വൻ മുന്നേറ്റത്തെ ഗൗരവകരമായാണ് അദ്ദേഹം കാണുന്നത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ നിന്നുപോലും വലിയ രീതിയിൽ വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞതായി അദ്ദേഹം ആരോപിച്ചു. പാർട്ടി വോട്ടുകൾ ഇത്തരത്തിൽ ചോരാനുണ്ടായ സാഹചര്യം സി.പി.ഐ.എം വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിയുടെ അടിത്തറയുള്ള സ്ഥലങ്ങളിൽ പോലും വോട്ട് വിഹിതത്തിൽ കുറവുണ്ടായത് വരും കാലങ്ങളിൽ ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയാകുമെന്ന സൂചനയും അദ്ദേഹം നൽകുന്നു. മതവിരുദ്ധമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കാത്തത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും അതാണ് പരാജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്നെന്ന് തോട്ടത്തിൽ രവീന്ദ്രൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്ക് പിന്നിൽ വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കും വലിയ പങ്കുണ്ടെന്ന് കോഴിക്കോട് നോർത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ. ഇത്തരം വിവാദ പ്രസ്താവനകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്നും, വരും ദിവസമെങ്കിലും ഇതിനെതിരെ കൃത്യമായ നീക്കമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് ഉന്നയിച്ച ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടാകുമെന്നും തോട്ടത്തിൽ രവീന്ദ്രൻ വിലയിരുത്തി.

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ബിജെപി ഉണ്ടാക്കിയ വൻ മുന്നേറ്റത്തെ ഗൗരവകരമായാണ് അദ്ദേഹം കാണുന്നത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ നിന്നുപോലും വലിയ രീതിയിൽ വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞതായി അദ്ദേഹം ആരോപിച്ചു. പാർട്ടി വോട്ടുകൾ ഇത്തരത്തിൽ ചോരാനുണ്ടായ സാഹചര്യം സി.പി.ഐ.എം വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിയുടെ അടിത്തറയുള്ള സ്ഥലങ്ങളിൽ പോലും വോട്ട് വിഹിതത്തിൽ കുറവുണ്ടായത് വരും കാലങ്ങളിൽ ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയാകുമെന്ന സൂചനയും അദ്ദേഹം നൽകുന്നു. മതവിരുദ്ധമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കാത്തത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും അതാണ് പരാജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്നെന്ന് തോട്ടത്തിൽ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer