സോഷ്യൽ മീഡിയ കമ്പനിയായ മേടയിൽ വൻതോതിൽ പിരിച്ചുവിടൽ ഉണ്ടാകാനിടയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 7,800 ജീവനക്കാരെ മേയ് 20ഓടെ പിരിച്ചുവിടാൻ കമ്പനി തയ്യാറെടുക്കുന്നതായി സൂചനയുണ്ട്. ഇത് കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഏകദേശം 10 ശതമാനം കുറയ്ക്കാനുള്ള നീക്കമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഇമെയിൽ വഴി അറിയിപ്പ് നൽകുമെന്നും വ്യക്തിഗത ഇമെയിൽ വിവരങ്ങൾ പുതുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടതായും വിവരം.
ഇപ്പോൾ കമ്പനി കൂടുതൽ നിക്ഷേപം നടത്തുന്നത് ഇൻഫ്രാസ്ട്രക്ചറിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമാണ്. ചെലവ് കുറച്ച് ഈ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ട്. ഈ പിരിച്ചുവിടൽ നേരിട്ട് എഐ കാരണം അല്ലെന്നാണ് മെറ്റയുടെ സിഇഒയായ മാർക്ക് സുക്കർബർഗ് മുൻപ് പറഞ്ഞത്. എന്നാൽ എഐ ഉപയോഗം വർധിച്ചതോടെ കുറച്ച് ജീവനക്കാരിൽ തന്നെ കൂടുതൽ പ്രവർത്തനം നടത്താൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം എഐ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും, ഇത് നടപ്പിലായാൽ എഐയും തൊഴിൽ സുരക്ഷയും സംബന്ധിച്ച ചർച്ചകൾ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ട്.




