Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയെന്ന പരാതിയിൽ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കൊണ്ടോട്ടി പൊലീസാണ് നോട്ടീസ് പുറത്തിറക്കിയത്.

പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നതെന്നാണ് പരാതി. മലപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായതെന്നാണ് ആരോപണം.

സംഭവം നടന്നതിന് പിന്നാലെ ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ കണ്ടക്ടർ തയ്യാറായില്ലെന്നും വിദ്യാർത്ഥിനി ആരോപിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച കണ്ടക്ടർ, എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നതെന്ന് ചോദിച്ചതായും വിദ്യാർത്ഥിനി പറയുന്നു. സംഭവത്തിൽ പരാതി നൽകുകയും നിയമനടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുമെന്ന് വിദ്യാർത്ഥിനി അറിയിച്ചു. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെയോ എസ്‌ഐയെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer