കായംകുളം: പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. വനിത എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിപിടിക്കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിച്ചുവരുത്തിയ കായംകുളം സ്വദേശി റൈസൽ (32) ആണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കായംകുളം പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം.
മൊഴി രേഖപ്പെടുത്തുന്നതിനിടെ പ്രതി അക്രമാസക്തനാകുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയുമായിരുന്നു. എഎസ്‌ഐമാരായ പ്രിയ, സജീവ് എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു.




