Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കിടെ ദുരന്തം; ബുൾഡോസർ ഇടിച്ച് 12കാരന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഇടിച്ച് 12 വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. അഖിലേഷ് യാദവ് നയിച്ച പി.ഡി.എ രഥയാത്രയ്ക്കിടെ ബുൾഡോസർ ഉപയോഗിച്ച് പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തുന്നതിനിടെയാണ് അപകടം. ചൗരി ചൗര ജില്ലയിലെ രാജ്ധാനി സ്വദേശിയായ ആര്യവർധൻ സിങ്ങാണ് മരിച്ചത്.

പ്രാദേശിക ബി.ജെ.പി നേതാവ് ഓംകാർ സിങ്ങിന്റെ മകനാണ് ആര്യവർധൻ. കൂടാഘട്ട് പ്രദേശത്തുവെച്ചാണ് അപകടമുണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. റാലിയിൽ പങ്കെടുത്തവർക്കു മുകളിലേക്ക് ബുൾഡോസർ ഉപയോഗിച്ച് പൂക്കൾ വർഷിക്കുന്നതിനിടെയാണ് മകനെ വാഹനം ഇടിച്ചതെന്ന് ഓംകാർ സിങ് പറഞ്ഞു.

അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ സഹോദരിയെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ പോകുകയായിരുന്നു ആര്യവർധൻ. ഇതിനിടെ പിന്നിൽനിന്ന് പുഷ്പവൃഷ്ടി നടത്താൻ അമിതവേഗത്തിലെത്തിയ ബുൾഡോസർ റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണു. തലയ്ക്കും ശരീരത്തിന്റെ പിൻഭാഗത്തും ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തിൽ ബി.ജെ.പി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. റോഡ് ഷോയ്ക്കിടെ ബുൾഡോസർ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിയതിനെതിരെയും സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയെക്കുറിച്ചും വിമർശനങ്ങൾ ഉയരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix