കോട്ടയം: കോട്ടയത്തിന് പിന്നാലെ പാലായിലും കെ സി വേണുഗോപാലിനായി ഫ്‌ളക്‌സ് ബോർഡുകൾ. കേരളം കെ സി നയിക്കട്ടെയെന്നും അശ്വമേധം നയിക്കാൻ കെ സി വരുന്നുവെന്നുമാണ് ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നത്. പാലാ മുൻസിപ്പൽ സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻഡ്, കൊട്ടാരമറ്റം സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.
ഇന്നലെ കോട്ടയം നഗരത്തിലും ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും ഫ്ലക്സ് ഉയർന്നിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും എന്‍ജിഒ അസോസിയേഷന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ഫ്‌ളക്‌സുകൾ. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വെച്ച മറ്റൊരു ഫ്ലക്‌സില്‍ Keralam With Congress എന്നാണ് കുറിച്ചിരിക്കുന്നത്. ഇതില്‍ രാഹുല്‍ ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വി ഡി സതീശനെ അനുകൂലിച്ചും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.




