Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KC Venugopal

‘ഒരുപാട് പിച്ചിച്ചീന്തിയതല്ലേ, ഇനിയും വേണോ… കെസി പക്ഷം എന്നൊന്നും ഇല്ല’

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരത്തെത്തിയ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ കുറച്ച് വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചത്. ‘ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇനിയും വേണോ. ഇനി ബാക്കിയൊന്നും ഇല്ലല്ലോ…’ എന്നായിരുന്നു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. ‘ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ ശിരസ്സാവഹിക്കുന്ന പാർട്ടി പ്രവർത്തകനാണു ഞാൻ. കെ.സി പക്ഷം എന്നൊന്നില്ല. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റാണ്, കെ.സി പക്ഷക്കാരനല്ല. രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാനുള്ള നല്ല ടീം കേരളത്തിലുണ്ട്. രമേശുമായി ഫോണിൽ സംസാരിച്ചു. […]
Read more

സതീശന്റെ തിരഞ്ഞെടുപ്പിൽ അതൃപ്തിയുമായി പഴകുളം മധു

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത എഐസിസി തീരുമാനത്തിനെതിരെ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് പഴകുളം മധു എംഎൽഎ രംഗത്തെത്തി. എംഎൽഎമാരുടെ ഭൂരിപക്ഷ തീരുമാനത്തിന് വിരുദ്ധമായ ഒരു നിലപാട് ഹൈക്കമാൻഡിൽ നിന്ന് ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ച അദ്ദേഹം, ഏത് ഘടകമാണ് നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ലെന്നും കൂട്ടിച്ചേർത്തു. എംഎൽഎമാരുടെ പൊതുവികാരത്തിന് വിരുദ്ധമാണ് ഈ പ്രഖ്യാപനമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കഴിഞ്ഞ കുറച്ചു […]
Read more

ഹൈക്കമാൻഡ് പ്രഖ്യാപനത്തിൽ പൂർണ്ണ സന്തോഷമെന്ന് കെ.സി. വേണുഗോപാൽ

​ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഹൈക്കമാൻഡ് നിർണ്ണായകമായ ഈ തീരുമാനം അറിയിച്ചത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തിലേക്ക് തിരിച്ചെത്തുന്ന യു.ഡി.എഫിനെ ഇനി വി.ഡി. സതീശൻ നയിക്കും. പ്രഖ്യാപനം വന്നതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ രംഗത്തെത്തി. ഹൈക്കമാൻഡ് തീരുമാനത്തിൽ താൻ പൂർണ്ണ സന്തോഷവാനാണെന്നും പാർട്ടിയുടെ ഐക്യമാണ് പ്രധാനമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പ്രമുഖ നേതാക്കളിലൊരാളായ വേണുഗോപാലിന്റെ […]
Read more

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ല; പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി കെസി ക്യാമ്പ്

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി കെ സി വേണുഗോപാല്‍ ക്യാമ്പ്. പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്നാണ് നിര്‍ദേശം. ആലപ്പുഴയിലെ കെ സി വേണുഗോപാലിന്റെ വീടിന് മുന്നില്‍ കൂട്ടംകൂടരുതെന്നും സ്വന്തം വീട്ടിലോ ഡിസിസി ഓഫീസിലോ പ്രവര്‍ത്തകര്‍ക്ക് ഒരുമിച്ചു കൂടാം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ സസ്പെന്‍സുകള്‍ ഇപ്പോഴും തീരുന്നില്ല. കെ സി വേണുഗോപാലിനെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചു. നിയമസഭാ കക്ഷി […]
Read more

അനുനയ നീക്കമോ? കെ സി വേണുഗോപാലിനെ വിളിപ്പിച്ച് ഖര്‍ഗെ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുമ്പോൾ എഐസിസി സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിനെ വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കായി ആദ്യം മുതലേ കേട്ടുകൊണ്ടിരുന്നത്. അണികളും നേതാക്കന്മാർക്കായി തെരുവുകളിൽ പ്രകടനകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തിലേക്കാണ് കെ സി വേണുഗോപാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖര്‍ഗെയുടെ വസതിയിലേക്കാണ് കെ സി വേണുഗോപാലിനെ വിളിപ്പിച്ചിരിക്കുന്നത്. അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ […]
Read more

കെ.സി. വന്നാൽ കൂട്ടരാജി; വാർഡ് കോൺഗ്രസ് കമ്മിറ്റി

കോഴിക്കോട്: കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്ന ചർച്ചകൾക്കിടെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. വി ഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് 102 സീറ്റുകൾ നേടി വിജയിച്ചതെന്നും, അതിനാൽ അദ്ദേഹത്തെ മറികടന്ന് മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നത് ജനവിധിക്കെതിരാണെന്നും കോഴിക്കോട് കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയാൽ വാർഡ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ വി.ഡി. സതീശനെതിരെ പ്രവർത്തിച്ച എംഎൽഎമാരുടെ നടപടി പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിയായ […]
Read more

കണ്ണൂരിൽ വീണ്ടും കെസിയുടെ ഫ്ലെക്സിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവേ കെസി വേണുഗോപാലിനെതിരെ കണ്ണൂരിൽ പ്രതിഷേധം. പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സിൽ കരിഓയിൽ ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്. ഫ്ലെക്സിൽ കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ കെസി വേണുഗോപാലിന്റെ ചിത്രത്തിൽ മാത്രമാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഹൈക്കമാൻഡ് ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടും ചില സ്ഥലങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്. എറണാകുളം […]
Read more

‘കെ സി നയിക്കട്ടെ’ ബോർഡ് സ്ഥാപിച്ച സിപിഎം പ്രവർത്തകൻ പിടിയിൽ

തൃശ്ശൂർ: മുഖ്യമന്ത്രിസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കോൺഗ്രസിൽ ശക്തമാകുന്നതിനിടെ വാടാനപ്പള്ളിയിൽ “കെ.സി. നയിക്കട്ടെ” എന്നെഴുതിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശി അരവശ്ശേരി മുഹമ്മദ് ആണ് പോലീസ് പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. ബോർഡ് സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. “സേവ് കോൺഗ്രസ്” എന്ന പേരിൽ വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു ഫ്ലക്സ് സ്ഥാപിച്ചത്. കെ.സി. വേണുഗോപാൽയുടെ ചിത്രം ഉൾപ്പെടുത്തിയ ബോർഡ് ശനിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു പ്രത്യക്ഷപ്പെട്ടത്. സംഭവം […]
Read more

ആരാകും മുഖ്യമന്ത്രി?; പ്രഖ്യാപനം നീളുന്നു, എന്ന് വരും വിസ്‌മയം

തിരുവനന്തപുരം: നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയിട്ടും മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയിൽ കേരളത്തിലെ കോൺഗ്രസ് പ്രതിസന്ധിയിലാണ്. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നീ നേതാക്കൾക്കിടയിലെ അധികാര പോരാട്ടം തെരുവ് പ്രതിഷേധങ്ങളിലേക്കും പരസ്യ വിവാദങ്ങളിലേക്കും മാറിയ സാഹചര്യമാണ് കേരളത്തിലെ ജനങ്ങൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യം സോഷ്യൽ മീഡിയയിൽ മാത്രം കണ്ടുകൊണ്ടിരുന്ന വാക്ക്പോര് പിന്നീട് തെരുവിലേക്ക് പടർന്നു. അതിൽ, ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറിയ സംഭവം മുതൽ ഡൽഹിയിലെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ ഉണ്ടായ പ്രതിഷേധം വരെ […]
Read more

മുഖ്യമന്ത്രി ചർച്ച; തീരുമാനം വന്നാൽ പ്രതിഷേധങ്ങൾ ഉണ്ടാവരുതെന്ന് നിർദേശം

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷവും കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവർ പരിഗണനയിലുണ്ട്. ഇവരിൽ കെ.സി. വേണുഗോപാലിന് മുൻതൂക്കം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം രണ്ടുദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. യോഗത്തിൽ രമേശ് ചെന്നിത്തല തന്റെ സീനിയോറിറ്റിയും അനുഭവസമ്പത്തും ചൂണ്ടിക്കാട്ടി. എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് […]
Read more

Recent News

Advertisement
WhiteswanTV Footer