തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങൾ കോൺഗ്രസുകാർ, ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല എന്ന് വി ഡി സതീശനും, വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണുഗോപാലും പറഞ്ഞു. മന്ത്രിസഭയുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറുമെന്നും അറിയിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാൽ ദില്ലിയിൽ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാൻ വിഡിയെത്തിയത്.






