ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുമ്പോൾ എഐസിസി സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിനെ വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കായി ആദ്യം മുതലേ കേട്ടുകൊണ്ടിരുന്നത്. അണികളും നേതാക്കന്മാർക്കായി തെരുവുകളിൽ പ്രകടനകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തിലേക്കാണ് കെ സി വേണുഗോപാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖര്‍ഗെയുടെ വസതിയിലേക്കാണ് കെ സി വേണുഗോപാലിനെ വിളിപ്പിച്ചിരിക്കുന്നത്. അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിളിപ്പിച്ചതെന്നാണ് സൂചന. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.






