Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റി പൈപ്പിൽനിന്ന് കിണറ്റിലേക്ക് അനധികൃത പൈപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പരിശോധനയിൽ തിരുവനന്തപുരത്ത് ജലമോഷണം കണ്ടെത്തി. ആറാമട പള്ളിക്ക് സമീപം തങ്കരാജിന്റെ പേരിലുള്ള കുടിവെള്ള കണക്ഷനിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുകയും കുടിവെള്ള ചാർജും പിഴയും ഉൾപ്പെടെ 2,48,522 രൂപ അടയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.

കേരള വാട്ടർ അതോറിറ്റിയുടെ പിടിപി സബ് ഡിവിഷന് കീഴിൽ നടത്തിയ പരിശോധനയിലാണ് ജലമോഷണം കണ്ടെത്തിയത്. മീറ്റർ റീഡർ നടത്തിയ പരിശോധനയിൽ കണക്ഷന്റെ മീറ്റർ പോയിന്റിന് മുൻപായി അനധികൃത പൈപ്പ് ലൈൻ സ്ഥാപിച്ച് കിണറ്റിലേക്ക് വെള്ളം ശേഖരിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് അധികൃതർ നോട്ടീസ് നൽകുകയും കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു. പ്രസ്തുത കെട്ടിടത്തിൽ കടമുറികൾക്ക് പുറമെ ജെ.ജെ. ലോഡ്ജ് എന്ന സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്.

സംഭവത്തിൽ തുടർനടപടികളുടെ ഭാഗമായി പൂജപ്പുര പൊലീസിൽ വാട്ടർ അതോറിറ്റി രേഖാമൂലം പരാതി അറിയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix