Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mallikarjun Kharge

അനുനയ നീക്കമോ? കെ സി വേണുഗോപാലിനെ വിളിപ്പിച്ച് ഖര്‍ഗെ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുമ്പോൾ എഐസിസി സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിനെ വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കായി ആദ്യം മുതലേ കേട്ടുകൊണ്ടിരുന്നത്. അണികളും നേതാക്കന്മാർക്കായി തെരുവുകളിൽ പ്രകടനകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തിലേക്കാണ് കെ സി വേണുഗോപാലിനെ ക്ഷണിച്ചിരിക്കുന്നത്. ഖര്‍ഗെയുടെ വസതിയിലേക്കാണ് കെ സി വേണുഗോപാലിനെ വിളിപ്പിച്ചിരിക്കുന്നത്. അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ […]
Read more

മോദിക്കെതിരായ തീവ്രവാദി പരാമർശത്തില്‍ മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ പ്രതിഷേധവുമായി കേന്ദ്ര മന്ത്രിമാർ രംഗത്തെത്തി. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും നിർമല സീതാരാമനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഔദ്യോഗികമായി പരാതി നൽകി. ഖർഗെ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കുന്നതാണെന്നും അവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖർഗെ മോദിയെ “തീവ്രവാദി” എന്ന് വിളിച്ചത്. ഇത് […]
Read more

വനിത സംവരണ ബിൽ; സർവ്വകക്ഷി യോഗം വേണമെന്ന് ഖർഗെ

ന്യൂഡൽഹി: വനിത സംവരണ ബിൽ പാർലമെന്റിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് എതിർപ്പുമായി കോൺഗ്രസ്. മണ്ഡല പുനർനിർണ്ണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആദ്യം സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കണമെന്ന് മോദി എല്ലാ കക്ഷി നേതാക്കൾക്കും കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. വനിത സംവരണം നടപ്പാക്കാൻ ഇതാണ് ഉചിത സമയമെന്നും, ഇതിൽ രാഷ്ട്രീയ ഏകോപനം വേണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ വിഷയത്തിൽ മതിയായ കൂടിയാലോചന […]
Read more

ബീറ്റിം​ഗ് റിട്രീറ്റ് പരിപാടിയിൽ പങ്കെടുത്തില്ല; രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും വിമർശിച്ച് ബിജെപി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനച്ചടങ്ങായ ബീറ്റിംഗ് റിട്രീറ്റിൽ പങ്കെടുക്കാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ബിജെപി രൂക്ഷമായി വിമർശിച്ചു. ഇരുവരും സൈന്യത്തെയും ഭരണഘടനയെയും അപമാനിച്ചുവെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. നിരന്തരം ഇത്തരത്തിൽ അപമാനപരമായ സമീപനം സ്വീകരിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും രാഷ്ട്രീയ ഐഡന്റിറ്റിയെന്ന് ബിജെപി വക്താവ് ഷഹസാദ് പൂനെവാല പ്രതികരിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ബീറ്റിംഗ് റിട്രീറ്റ് ഇന്നലെയായിരുന്നു. ഡൽഹിയിലെ വിജയ് ചൗക്കിൽ നടന്ന ചടങ്ങിന് സായുധ സേനകളുടെ പരമോന്നത കമാൻഡറായ […]
Read more

പഹല്‍ഗാം ഭീകരാക്രമണ മുന്നറിയിപ്പ് 3 ദിവസം മുൻപ് ലഭിച്ചു; മോദിക്കെതിരെ ഖാര്‍ഗെ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ജമ്മു കശ്മീരിലെ പഹല്ഗാമിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നുവെന്നാണ് ഖാര്‍ഗെ ആരോപിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്നും ഖാര്‍ഗെ ആരോപിക്കുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടാകാന്‍ കാരണം ഇന്റലിജന്‍സ് വീഴ്ചയാണ്. സർക്കാർ അത് അംഗീകരിക്കണം. ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്തുകൊണ്ടാണ് നടപടികൾ ഉണ്ടാകാതെ പോയതെന്നും ഖാര്‍ഗെ ചോദിക്കുന്നു. ആക്രമണത്തിന് […]
Read more

‘ഒരക്ഷരം മിണ്ടരുത്’ കേരള നേതാക്കളെ വിരട്ടി ഖാർഗെ

വീണ്ടും കോൺഗ്രസ് പാർട്ടിക്കുള്ളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാംകൂടി ആളിക്കത്തി പാർട്ടി ഒന്നാകെ ഇല്ലാതാകുന്നതിന്റെ വക്കത്തുനിന്നാണ് ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്ക് താൽക്കാലിക വിരാമം ഇട്ടിരിക്കുന്നത്. കേരളത്തിലെ നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന ആവശ്യമാണ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് മുൻപിൽ വെച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റു നേതാക്കളെ സംബന്ധിച്ച വിഷയങ്ങളിലും പരസ്യപ്രസ്താവന നടത്തരുതെന്നും കർശന നിർദേശം നൽകി. മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ കത്ത്

ദില്ലി : തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ കത്ത്. ഇന്ത്യ മുന്നണി നേതാക്കൾക്ക് താനെഴുതിയ കത്തുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരാമർശങ്ങൾ അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷം നൽകിയ പരാതികളിൽ പക്ഷേ ഇതുവരെയും കമ്മീഷന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ‘കമ്മീഷൻ ഉപദ്ദേശ രൂപേണ പൌരൻമാരെ ഭീഷണിപ്പെടുത്തുകയാണ്. ഭരണകക്ഷിയിലെ നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങളിൽ അടിയന്തര നടപടിയില്ലാത്തത് അമ്പരിപ്പിക്കുന്നു. കോൺഗ്രസ് കമ്മീഷന്റെ ശക്തവും സ്വതന്ത്രവുമായ പ്രവർത്തനങ്ങൾക്ക് ഒപ്പമാണ്’. എന്നാൽ കമ്മീഷൻ അംഗങ്ങൾ തങ്ങളുടെ പരിധിയും എവിടെ […]
Read more

25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രകടനപത്രിക

ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി.മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.അഞ്ച് തൂണുകള്‍ അഥവാ പാഞ്ച് ന്യായ് എന്ന പേരിലാണ് പ്രകടന പത്രിക.25 ഗ്യാരണ്ടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവ ന്യായ്, നാരി ന്യായ്, കിസാന്‍ ന്യായ്, ശ്രമിക് ന്യായ്, ഹിസാദേരി ന്യായ് എന്നിവയാണ് അഞ്ച് ഗ്യാരണ്ടികള്‍.ജാതി സെന്‍സസ് നടപ്പിലാക്കും, ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നത് തടയും, അഗ്‌നിപഥ് പദ്ധതി എടുത്തുകളയും, പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും എന്നതുള്‍പ്പെടെ […]
Read more
Advertisement
WhiteswanTV Footer