Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മണിപ്പുർ കലാപ അന്വേഷണ കമ്മിഷന്റെ കാലാവധി വീണ്ടും നീട്ടി; ഏഴാം തവണയാണ് നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മണിപ്പുർ കലാപം അന്വേഷിക്കുന്ന കമ്മിഷന്റെ കാലാവധി ആറുമാസം കൂടി നീട്ടി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കി. ഏഴാം തവണയാണ് കമ്മിഷന്റെ കാലാവധി നീട്ടുന്നത്.

ജസ്റ്റിസ് ബൽബീർ സിങ് ചൗഹാന്റെ അധ്യക്ഷതയിലുള്ള കമ്മിഷൻ 2023 ജൂൺ നാലിനാണ് രൂപീകരിച്ചത്. 2027 മേയ് 20ന് മുമ്പായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പുതിയ വിജ്ഞാപനത്തിലെ നിർദേശം.

കമ്മിഷന്റെ ആദ്യ അധ്യക്ഷൻ ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയായിരുന്നു. അദ്ദേഹം രാജിവെച്ചതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിലാണ് ജസ്റ്റിസ് ചൗഹാനെ പുതിയ അധ്യക്ഷനായി നിയമിച്ചത്.

2023 മേയ് മൂന്നിന് മണിപ്പുരിൽ വിവിധ സമുദായങ്ങൾക്കിടയിൽ ആരംഭിച്ച കലാപത്തിന്റെയും അക്രമസംഭവങ്ങളുടെയും കാരണങ്ങളും സാഹചര്യങ്ങളുമാണ് കമ്മിഷൻ അന്വേഷിക്കുന്നത്. അക്രമങ്ങളിലേക്ക് നയിച്ച സംഭവങ്ങൾ, അവ തടയുന്നതിൽ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകൾ, അക്രമം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയും അന്വേഷണത്തിന്റെ പരിധിയിൽ വരും.ന്യൂഡൽഹി: മണിപ്പുർ കലാപം അന്വേഷിക്കുന്ന കമ്മിഷന്റെ കാലാവധി ആറുമാസം കൂടി നീട്ടി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറക്കി. ഏഴാം തവണയാണ് കമ്മിഷന്റെ കാലാവധി നീട്ടുന്നത്.

ജസ്റ്റിസ് ബൽബീർ സിങ് ചൗഹാന്റെ അധ്യക്ഷതയിലുള്ള കമ്മിഷൻ 2023 ജൂൺ നാലിനാണ് രൂപീകരിച്ചത്. 2027 മേയ് 20ന് മുമ്പായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പുതിയ വിജ്ഞാപനത്തിലെ നിർദേശം.

കമ്മിഷന്റെ ആദ്യ അധ്യക്ഷൻ ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയായിരുന്നു. അദ്ദേഹം രാജിവെച്ചതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിലാണ് ജസ്റ്റിസ് ചൗഹാനെ പുതിയ അധ്യക്ഷനായി നിയമിച്ചത്.

2023 മേയ് മൂന്നിന് മണിപ്പുരിൽ വിവിധ സമുദായങ്ങൾക്കിടയിൽ ആരംഭിച്ച കലാപത്തിന്റെയും അക്രമസംഭവങ്ങളുടെയും കാരണങ്ങളും സാഹചര്യങ്ങളുമാണ് കമ്മിഷൻ അന്വേഷിക്കുന്നത്. അക്രമങ്ങളിലേക്ക് നയിച്ച സംഭവങ്ങൾ, അവ തടയുന്നതിൽ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകൾ, അക്രമം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയും അന്വേഷണത്തിന്റെ പരിധിയിൽ വരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix