Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സംശയം; യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തി (27) ആണ് തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സമൂഹമാധ്യമങ്ങളിലൂടെ ബിഷ്ണോയ് സംഘവുമായി യുവാവിന് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഒറ്റപ്പാലത്തെത്തി ഗുരുമൂർത്തിയെ പിടികൂടുകയായിരുന്നു. നാലുമാസമായി തൃക്കങ്ങോട്ടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. തമിഴ്നാട് സ്വദേശിയാണെങ്കിലും നിലവിലെ വിലാസം നവി മുംബൈയിലാണെന്നാണ് പൊലീസ് കണ്ടെത്തൽ.

ബിഷ്ണോയ് സംഘവുമായി യുവാവിനുള്ള ബന്ധം എന്താണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികളുടെ സഹായവും തേടിയിട്ടുണ്ട്.

ഗുരുമൂർത്തി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തി പൊലീസ് വിശദമായ പരിശോധന നടത്തി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥാപന ഉടമയ്ക്ക് നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂർ എസിപി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix