ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സംശയം; യുവാവ് പിടിയിൽ
പാലക്കാട്: അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തി (27) ആണ് തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ബിഷ്ണോയ് സംഘവുമായി യുവാവിന് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഒറ്റപ്പാലത്തെത്തി ഗുരുമൂർത്തിയെ പിടികൂടുകയായിരുന്നു. നാലുമാസമായി തൃക്കങ്ങോട്ടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. തമിഴ്നാട് സ്വദേശിയാണെങ്കിലും നിലവിലെ വിലാസം നവി മുംബൈയിലാണെന്നാണ് […]
Read more