മണിപ്പൂരിൽ വ്യത്യസ്ത ആക്രമണങ്ങൾ; നാല് കുക്കി-സോ വിഭാഗത്തിൽപ്പെട്ട സാധാരണക്കാർ കൊല്ലപ്പെട്ടു
ഗുവാഹത്തി: മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. തമെങ്‌ലോങ്, നോനി ജില്ലകളിലാണ് ആക്രമണങ്ങൾ ഉണ്ടായത്. തമെങ്‌ലോങ് ജില്ലയിലെ ടോള്ളൻ ഗ്രാമത്തിലാണ് ആദ്യ ആക്രമണം. പുലർച്ചെയുണ്ടായ ആക്രമണത്തിൽ സെയ്‌നെഹ് സിംഗ്സിറ്റും ഭാര്യ ലിങ്സംഗായിയും കൊല്ലപ്പെട്ടു. ഇവരുടെ ആറുവയസ്സുകാരനായ മകന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ ശരീരത്തിൽ വെടിയുണ്ട തറച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ സ്ത്രീ സംഭവസ്ഥലത്തും സെയ്‌നെഹ് സിംഗ്സിറ്റ് ആശുപത്രിയിലും മരിച്ചു. സുരക്ഷാ സേന നിലയുറപ്പിച്ച സ്ഥലത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. […]
Read more









