Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹൈദരാബാദിൽ അന്തർസംസ്ഥാന അണ്ഡക്കടത്ത് സംഘം പിടിയിൽ; 43 സ്ത്രീകളെ രക്ഷപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: ഹൈദരാബാദിൽ ഐ.വി.എഫ്, ഫെർട്ടിലിറ്റി സെന്ററുകളുടെ മറവിൽ പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന അണ്ഡക്കടത്ത് സംഘത്തെ പോലീസ് പിടികൂടി. ബെഗംപേട്ടിലെ പ്രകാശ് നഗർ, എരഗഡ്ഡ, സരൂർനഗർ, ഗോപാലപുരം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും 43 സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിർധനരായ സ്ത്രീകളാണ് സംഘത്തിന്റെ ചൂഷണത്തിന് ഇരയായത്.

ഒരു തവണ അണ്ഡം ദാനം ചെയ്യുന്നതിന് 20,000 മുതൽ 30,000 രൂപ വരെ വാഗ്ദാനം ചെയ്താണ് സ്ത്രീകളെ സംഘം വലയിലാക്കിയിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന ഏജന്റുമാർ വഴിയാണ് ഇവരെ കണ്ടെത്തിയിരുന്നത്. തുടർന്ന് യാത്രാസൗകര്യം ഒരുക്കി വാടകവീടുകളിൽ താമസിപ്പിക്കുകയും ഫെർട്ടിലിറ്റി കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്തു. മതിയായ വൈദ്യപരിശോധനകൾ നടത്താതെ സ്ത്രീകൾക്ക് ഹോർമോൺ കുത്തിവെപ്പുകളും മരുന്നുകളും നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. റെയ്ഡിൽ ഹ്യൂമോഗ് എച്ച്.പി കുത്തിവെപ്പുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ, രേഖകൾ, മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

സംഘത്തിന്റെ പ്രധാന സൂത്രധാരനായ അമിത് ശർമ (44), സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്ന നിക്കത് പർവീൺ (31) എന്നിവരടക്കം എട്ടുപേരാണ് അറസ്റ്റിലായത്. പ്രകാശ് നഗറിൽ പ്രതിമാസം 50,000 രൂപ വാടകയ്ക്ക് വീടെടുത്ത് കഴിഞ്ഞ രണ്ടു വർഷമായി അമിത് ശർമ അനധികൃത പ്രവർത്തനം നടത്തിവരികയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഐ.വി.എഫ് ഏജന്റായ രേഷ്മ ഖാത്തൂൺ (26), മെഡിക്കൽ ഏകോപനം നടത്തിയ മേഘാവത് ശ്രീനിവാസ് (23), എ.ആർ.ടി ബാങ്ക് മാനേജരായ ജെപ്രേ പ്രദീപ് (27), രേഖകൾ കൈകാര്യം ചെയ്ത വിജയ് ഭഗവാൻ റാവു സാളുങ്കെ (46), പങ്കജ് സോണി (52), എസ്.കെ. പർവീൺ (42) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. സരൂർനഗറിലെ വ്യവസായിയായ എമിരിഷെട്ടി ദുർഗാ പ്രസാദിനെയും (42) പോലീസ് പിടികൂടി.

വ്യാജ ആധാർ കാർഡുകൾ, സത്യവാങ്മൂലങ്ങൾ, സമ്മതപത്രങ്ങൾ, മെഡിക്കൽ രേഖകൾ എന്നിവ തയ്യാറാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്ത്രീകളെ ഒന്നിലധികം തവണ അണ്ഡദാനത്തിന് നിർബന്ധിച്ചിരുന്നോ, സാമ്പത്തിക ഇടപാടുകൾ എങ്ങനെയായിരുന്നു, ഏജന്റുമാർക്ക് എത്രത്തോളം കമ്മീഷൻ നൽകിയിരുന്നു തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix