Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെ.ജി.എം.യുവിൽ ലൈംഗിക–മാനസിക പീഡനം; അന്വേഷണ റിപ്പോർട്ട് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഉത്തർപ്രദേശിലെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (കെ.ജി.എം.യു) ഉയർന്ന പീഡന പരാതികളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്. ജൂനിയർ ജീവനക്കാർക്കെതിരെ ലൈംഗിക ചൂഷണവും മാനസിക പീഡനവും നടന്നതായും മതപരിവർത്തനത്തിന് സമ്മർദം ചെലുത്തിയതായും റിപ്പോർട്ടിൽ കണ്ടെത്തലുകളുണ്ട്. ഒരു വിഭാഗം ഡോക്ടർമാരും ഭരണവിഭാഗം ജീവനക്കാരും ചേർന്നാണ് അതിക്രമങ്ങൾ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പരാതികൾ മുതിർന്ന ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കും ഭരണവിഭാഗം ജീവനക്കാർക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് സർക്കാർ കെ.ജി.എം.യുവിന് നിർദേശം നൽകി. 11 പരാതികളാണ് സംഘം അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയവരുടെ പേരുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട് വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനായി കെ.ജി.എം.യു വൈസ് ചാൻസലർ പ്രൊഫ. സോണിയ നിത്യാനന്ദ് സർവകലാശാലാ എക്സിക്യൂട്ടീവ് കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിച്ച് ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് സർവകലാശാലാ വക്താവ് ഡോ. കെ.കെ. സിങ് അറിയിച്ചു.

ഗാന്ധി വാർഡ്, മൈക്രോബയോളജി, പത്തോളജി, റേഡിയോളജി വിഭാഗങ്ങളിലെ അധ്യാപകർ, റെസിഡന്റ് ഡോക്ടർമാർ, നഴ്‌സിങ് ജീവനക്കാർ എന്നിവർക്ക് അനധികൃത പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ വർഷം അവസാനത്തോടെ ശാരീരിക–മാനസിക പീഡനങ്ങളും മതപരിവർത്തന സമ്മർദവും സംബന്ധിച്ച പരാതികൾ ഉയർന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.

സഹപ്രവർത്തകനായ റെസിഡന്റ് ഡോക്ടർ ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹം കഴിക്കാൻ മതം മാറാൻ സമ്മർദം ചെലുത്തുകയും ചെയ്തെന്ന് ആരോപിച്ച് പത്തോളജി വിഭാഗത്തിലെ ജൂനിയർ റെസിഡന്റ് ഡോക്ടർ 2025 ഡിസംബറിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ റെസിഡന്റ് ഡോക്ടർ റമീസ് അഹമ്മദ് എന്ന റമീസ് മാലിക്കിനെ 2026 ജനുവരി ഒൻപതിന് പൊലീസ് അറസ്റ്റ് ചെയ്തു.

ഇതേ കാലയളവിൽ മറ്റൊരു വനിതാ നഴ്‌സിങ് ജീവനക്കാരിയും റെസിഡന്റ് ഡോക്ടർക്കെതിരെ പരാതി നൽകിയിരുന്നു. ശാരീരികമായി ചൂഷണം ചെയ്തെന്നും വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്നുമായിരുന്നു പരാതി. പരാതിക്കാരായ ജീവനക്കാരെ സ്ഥാപനത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ലക്ഷ്യമിട്ട് ഉപദ്രവിക്കുകയും കുറ്റാരോപിതരെ സംരക്ഷിക്കുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്. ഉന്നതാധികാരികൾക്ക് പരാതി നൽകിയവരെ ജോലിസ്ഥലത്ത് പരസ്യമായി അപമാനിക്കുകയും മാനസികനില തകരാറിലായവരായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix