Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോദിക്കെതിരായ തീവ്രവാദി പരാമർശത്തില്‍ മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ പ്രതിഷേധവുമായി കേന്ദ്ര മന്ത്രിമാർ രംഗത്തെത്തി. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും നിർമല സീതാരാമനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഔദ്യോഗികമായി പരാതി നൽകി.

ഖർഗെ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കുന്നതാണെന്നും അവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖർഗെ മോദിയെ “തീവ്രവാദി” എന്ന് വിളിച്ചത്. ഇത് വലിയ വിവാദമായതോടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നാലെ അദ്ദേഹം വിശദീകരണം നൽകി.

താൻ മോദിയെ നേരിട്ട് തീവ്രവാദി എന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയെയാണ് വിമർശിച്ചതെന്നും ഖർഗെ പിന്നീട് വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer