Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇലക്ട്രീഷ്യന്‍സ് ദിനത്തില്‍ രാജ്യത്തുടനീളം 10,000-ത്തിലധികം ഇലക്ട്രീഷ്യന്‍മാരെ പങ്കാളികളാക്കി പോളിക്യാബ് ഇന്ത്യയുടെ വിപുലമായ ആഘോഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വയറുകളും കേബിളുകളും നിര്‍മ്മിക്കുന്ന രാജ്യത്തെ ഒന്നാം നമ്പര്‍ കമ്പനിയും അതിവേഗം വളരുന്ന എഫ്എംഇജി ബ്രാന്‍ഡുമായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഈ വര്‍ഷത്തെ ഇലക്ട്രീഷ്യന്‍മാരുടെ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇതിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിലായി 10,000-ത്തിലധികം ഇലക്ട്രീഷ്യന്‍മാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ ജനസമ്പര്‍ക്ക പരിപാടികള്‍ കമ്പനി സംഘടിപ്പിച്ചു.

രാജ്യത്തെ ഇലക്ട്രിക്കല്‍ മേഖലയുടെ ജീവനാഡിയായ ഇലക്ട്രീഷ്യന്‍മാരുടെ കഠിനാധ്വാനത്തെയും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്കിനെയും ആദരിക്കാനും സമൂഹത്തില്‍ അവര്‍ക്ക് അര്‍ഹമായ അംഗീകാരവും ആദരവും നേടിക്കൊടുക്കാനുമാണ് പോളിക്യാബ് ഈ അവസരം വിനിയോഗിച്ചത്.

ദൈനംദിന ജീവിതത്തില്‍ ഇലക്ട്രീഷ്യന്‍മാര്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ച് ഉപഭോക്താക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സോഷ്യല്‍ മീഡിയ കാമ്പ യിനും കമ്പനി സംഘടിപ്പിച്ചു. വീടുകളും ജോലിസ്ഥലങ്ങളും സുരക്ഷിതമാക്കുന്ന അവരെ ‘ഇലക്ട്രിക്കല്‍ സേഫ്റ്റി എക്സ്പെര്‍ട്ടുകള്‍’ ആയി ഈ കാമ്പയിനിലൂടെ ഉയര്‍ത്തിക്കാട്ടി.

രാജ്യത്തുടനീളം 900-ലധികം കേന്ദ്രങ്ങളിലാണ് പോളിക്യാബ് ഇലക്ട്രീഷ്യന്‍മാരുമായി നേരിട്ട് സംവദിച്ചത്. വിവിധ നഗരങ്ങളില്‍ അവരുടെ കുടുംബാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ‘സമ്മാന്‍ സമാരോഹ്’ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കപ്പുറം ഇലക്ട്രീഷ്യന്‍മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘അജിലസ് ഡയഗ്നോസ്റ്റിക്സുമായി’ സഹകരിച്ച് പ്രതിരോധ ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍ പോളിക്യാബ് സംഘടിപ്പിച്ചു.

ലക്ഷക്കണക്കിന് ഇലക്ട്രീഷ്യന്‍മാരുടെ കഴിവും പ്രതിബദ്ധതയുമാണ് രാജ്യത്തിന്‍റെ വളര്‍ചയ്ക്ക് ഊര്‍ജ്ജം പകരുന്നത്. പോളിക്യാബ് അവരെ കേവലം സേവനദാതാക്കളായല്ല മറിച്ച് തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള പങ്കാളികളായാണ് കാണുന്നത്. പോളിക്യാബ് എക്സ്പെര്‍ട്സ് പ്രോഗ്രാം’ വഴി അവരുടെ തൊഴില്‍പരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും സുരക്ഷാ അവബോധം വളര്‍ത്താനും ദീര്‍ഘകാല വളര്‍ച്ച ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധരാരെന്ന് പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ബി2സി സിഇഒ ഇശ്വീന്ദര്‍ സിംഗ് ഖുറാന പറഞ്ഞു.

‘കണക്ഷന്‍ സിന്ദഗി കാ’ എന്ന തത്ത്വത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കമ്പനി കഴിഞ്ഞ വര്‍ഷം ഇലക്ട്രീഷ്യന്‍മാരുടെ പുരോഗതിക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി. രാജ്യത്തുടനീളം 2,000-ലധികം ഇലക്ട്രീഷ്യന്‍മാരെ ആദരിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്തു. 8,000-ലധികം ഇലക്ട്രീഷ്യന്‍മാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കി.

ജോലിസ്ഥലങ്ങളിലെ കാര്യക്ഷമതയും സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുന്നതിനായി പ്രൊഫഷണല്‍ ടൂളുകള്‍ വിതരണം ചെയ്തു. പോളിക്യാബ് എക്സ്പെര്‍ട്സ് പ്രോഗ്രാം വഴി നിലവില്‍ 2.5 ലക്ഷത്തിലധികം ഇലക്ട്രീഷ്യന്‍മാരും റീട്ടെയിലര്‍മാരും കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer