തമിഴ്നാടിന്റെ വളർച്ചയ്ക്കായി വിജയ്ക്കൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി മോദി
ചെന്നൈ: തമിഴ്നാടിന്റെ സമഗ്ര പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കൊപ്പം ചേർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സർവതോന്മുഖമായ വികസനമാണ് തന്റെ എക്കാലത്തെയും പ്രവർത്തന മന്ത്രമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ മുഖ്യമന്ത്രി വിജയ്ക്കൊപ്പം ചേർന്ന് 13,000 കോടി രൂപയുടെ റെയിൽവേ, റോഡ്, പെട്രോളിയം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി പ്രവർത്തിച്ച അനുഭവമുള്ളതിനാൽ സംസ്ഥാനങ്ങളുടെ പ്രതീക്ഷകളും ആവശ്യങ്ങളും തനിക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി […]
Read more