Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Narendra Modi

നരേന്ദ്രമോദിക്ക് ഇൻഡൊനീഷ്യയുടെ പരമോന്നത പുരസ്‌കാരം

ജക്കാർത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇൻഡൊനീഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചു. വിദേശ ഭരണാധികാരികൾക്കും രാഷ്ട്രത്തലവന്മാർക്കും നൽകുന്ന ‘ബിന്താങ് റിപ്പബ്ലിക് ഇൻഡൊനീഷ്യ ആദിപൂർണ’ (Star of the Republic of Indonesia, First Class) പുരസ്‌കാരമാണ് മോദിക്ക് ലഭിക്കുക. ഇന്ത്യയും ഇൻഡൊനീഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ഇൻഡൊനീഷ്യൻ സർക്കാർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻഡൊനീഷ്യ സന്ദർശനത്തിനിടെ ജക്കാർത്തയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് പ്രസിഡന്റ് പ്രബോവോ സുബിയാന്തോ […]
Read more

ഇന്ധനക്ഷാമമില്ലാതെ ഇന്ത്യയെ സുരക്ഷിതമാക്കി: നരേന്ദ്ര മോദി

ജയ്പൂർ: ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും ഇന്ത്യയെ സുരക്ഷിതമായി മുന്നോട്ട് നയിക്കാൻ കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യ ഫസ്റ്റ്’ നയവും നയതന്ത്ര ഇടപെടലുകളും സഹായിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും കുറവ് ഉണ്ടായില്ലെന്നും, തടസ്സമില്ലാത്ത ഇന്ധനവിതരണം ഉറപ്പാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 40-ത്തിലധികം രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്തതിലൂടെ രാജ്യതാൽപ്പര്യത്തിന് മുൻഗണന നൽകിയതായും അദ്ദേഹം പറഞ്ഞു. ആഗോള വിലക്കയറ്റം ഉണ്ടായിരുന്നിട്ടും എൽപിജി സിലിണ്ടറുകൾ 950 രൂപയ്ക്ക് നൽകാൻ സർക്കാർ സാധിച്ചതായി […]
Read more

ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ ക്ഷണിച്ച് മോദി

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ക്ഷണിച്ചു. ഇരുവരും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് ക്ഷണം നൽകിയത്. ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ വരാനിരിക്കുന്ന ഉച്ചകോടി സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ ആഗോള വിഷയങ്ങളിൽ സംവാദവും സഹകരണവും ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. സംഭാഷണത്തിനിടെ, യുഎസ്- ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി സെയ്ഷെൽസിലേക്ക്; 3 ദിവസത്തെ സന്ദർശനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കിഴക്കൻ ആഫ്രിക്കൻ ദ്വീപരാജ്യമായ സെയ്ഷെൽസിലേക്ക് യാത്ര തിരിച്ചു. സെയ്ഷെൽസ് ദേശീയ ദിനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ആണ് മോദിയെ ക്ഷണിച്ചിരിക്കുന്നത്. ആഘോഷങ്ങളിൽ ഇന്ത്യൻ സേനാ സംഘങ്ങളും പങ്കെടുക്കും. സന്ദർശനത്തിനിടെ പ്രധാനമന്ത്രി സെയ്ഷെൽസ് ദേശീയ അസംബ്ലിയിലും പ്രസംഗിക്കും. കൂടാതെ സെയ്ഷെൽസിലെ ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം കാണും. മൂന്ന് ദിവസത്തെ പരിപാടികൾ പൂർത്തിയാക്കി പ്രധാനമന്ത്രി തിങ്കളാഴ്ച ഇന്ത്യയിലേക്ക് മടങ്ങും. അടുത്തയാഴ്ച ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും മോദി […]
Read more

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിലേക്ക് മോദിക്ക് ക്ഷണം

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനാണ് ഔദ്യോഗികമായി ക്ഷണിച്ചത്. ഫെബ്രുവരി 28-ന് നടന്ന യുഎസ്– ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭൗതികശരീരം വിവിധ നഗരങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷം ജന്മനാടായ മഷാദിലാണ് സംസ്‌കാരം നടക്കുന്നത്. ജൂലൈ ആദ്യവാരം ഇറാനിലെ വിവിധ നഗരങ്ങളിൽ പൊതുചടങ്ങുകൾ നടക്കും. ജൂലൈ 4-ന് ടെഹ്‌റാനിൽ ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് […]
Read more

അമ്മയിലെ പ്രശ്നങ്ങൾക്ക് ഉടൻ തീരുമാനം ആകും, കാത്തിരുന്ന് കാണാം: മമ്മൂട്ടി

ന്യൂഡൽഹി: അമ്മയിലെ പ്രശ്നങ്ങൾ നടക്കട്ടെ, അതിനു ഉടനെ തീരുമാനം ആയിക്കോളുമെന്ന് നടൻ മമ്മൂട്ടി. എല്ലാം കാത്തിരുന്നു കാണാമെന്നും അടുത്ത നിമിഷം എന്ത് നടക്കുമെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും എല്ലാം ശരിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ ഡൽഹിയിൽ പത്മ പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. രാഷ്ട്രപതിയിൽ നിന്നാണ് അദ്ദേഹം പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയത്. മകൻ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുകയും ചെയ്തു. അമ്മ സംഘടനയിലെ വിവാദങ്ങളിൽ ആദ്യമായിയാണ് […]
Read more

മൂന്ന് പുതിയ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി

കൊൽക്കത്ത: ഇന്ത്യയിൽ നിർമ്മിച്ച മൂന്ന് പുതിയ യുദ്ധക്കപ്പലുകൾ നാവികസേനയിൽ ഉൾപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശ്യാമ പ്രസാദ് മുഖർജി പോർട്ടിൽ നടന്ന ചടങ്ങിൽ കപ്പലുകൾ കമ്മീഷൻ ചെയ്തത്. സമുദ്രയുദ്ധം, സർവേ പ്രവർത്തനങ്ങൾ, സബ്മറൈൻ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നാവികസേനയുടെ ശേഷി വർധിപ്പിക്കാനാണ് ഈ കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യ ഇനി വെറും വാങ്ങുന്ന രാജ്യമാകാൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കമ്മീഷൻ ചെയ്ത മൂന്ന് കപ്പലുകൾ സ്റ്റെൽത്ത് ഫ്രിഗേറ്റ് ‘ദുണഗിരി’, സർവേ […]
Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയൻ ബഹുമതി

ബ്രാറ്റിസ്‌ലാവ: സ്ലൊവാക്യയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്, ഫസ്റ്റ് ക്ലാസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി തിങ്കളാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം കൈമാറി. പുരസ്കാരം സ്വീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ പ്രസിഡന്റിനും രാജ്യത്തെ ജനങ്ങൾക്കും നന്ദി അറിയിച്ചു. ഈ ബഹുമതി 140 കോടി ഇന്ത്യക്കാർക്ക് […]
Read more

വിധേയനായ ഭൃത്യനെ പോലെ അമേരിക്കയുടെ ഉത്തരവുകൾ മോദി അനുസരിക്കുന്നു: കോൺഗ്രസ്

ന്യൂഡൽഹി: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ്. രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ അമേരിക്ക ഭീഷണി മുഴക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി “വിധേയനായ ഒരു ഭൃത്യനെപ്പോലെ” പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഹോർമുസ് കടലിടുക്കിൽ ഉപരോധം ലംഘിക്കുകയും ഇറാനിൽ നിന്ന് നിയമവിരുദ്ധമായി എണ്ണ കടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ത്യ അംഗീകരിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് കോൺഗ്രസിന്റെ […]
Read more

ഇന്ത്യൻ നാവികരെ യുഎസ് കൊന്നുതള്ളിയിട്ട് 3 ദിവസം; മോദിയെവിടെ?

ന്യൂഡൽഹി: യുഎസ് വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിട്ട് മൂന്ന് ദിവസമായിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. ജൂൺ പത്തിന് ഒമാൻ തീരത്തുണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. 24 ഇന്ത്യൻ നാവികർ അടക്കം 28 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപത്ത് വെച്ച് സെറ്റെബെല്ലോ എന്ന കപ്പലിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. എന്നാൽ ഇത്ര ദിവസമായിട്ടും ഈ ആക്രമണത്തിൽ പ്രധാനമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix