Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോദി ന്യൂസിലാന്റിൽ; പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ സ്വീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വെല്ലിങ്ടൺ: ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിൽ എത്തി. ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വിമാനത്താവളത്തിൽ എത്തി മോദിയെ സ്വീകരിച്ചു.

ന്യൂസിലാൻഡുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ ചർച്ച ചെയ്യുമെന്നാണ് വിവരം. വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ വിലയിരുത്തും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്.

ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ ഇന്ത്യ–ഓസ്ട്രേലിയ കായിക സഹകരണ പരിപാടിയിലും നരേന്ദ്ര മോദി പങ്കെടുത്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബണീസിനൊപ്പം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുൻ ക്രിക്കറ്റ് താരം സ്റ്റീവ് വോ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഓസ്ട്രേലിയ പിന്തുണ അറിയിച്ചതായും പ്രധാനമന്ത്രി ആന്തണി ആൽബണീസ് വ്യക്തമാക്കി.

Advertisement
WhiteswanTV Footer