ന്യൂഡൽഹി: അമ്മയിലെ പ്രശ്നങ്ങൾ നടക്കട്ടെ, അതിനു ഉടനെ തീരുമാനം ആയിക്കോളുമെന്ന് നടൻ മമ്മൂട്ടി. എല്ലാം കാത്തിരുന്നു കാണാമെന്നും അടുത്ത നിമിഷം എന്ത് നടക്കുമെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും എല്ലാം ശരിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ ഡൽഹിയിൽ പത്മ പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. രാഷ്ട്രപതിയിൽ നിന്നാണ് അദ്ദേഹം പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയത്. മകൻ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുകയും ചെയ്തു. അമ്മ സംഘടനയിലെ വിവാദങ്ങളിൽ ആദ്യമായിയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.






