Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AMMA Assosiation

‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദ് രാജിവെച്ചു

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് സംഘടനയ്ക്ക് കൈമാറിയതായി അവർ അറിയിച്ചു. ജനറൽ ബോഡി എടുത്ത തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്ന് ആശ അരവിന്ദ് പറഞ്ഞു. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുമെന്നും ‘അമ്മ’യുടെ അന്തസും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും അവർ വ്യക്തമാക്കി. സഞ്ജീവനി ഉൾപ്പെടെയുള്ള പദ്ധതികളിൽ ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ആശ അരവിന്ദ് പറഞ്ഞു. നേരത്തെയും അവർ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചിരുന്നു. അതേസമയം, നടിയും ‘അമ്മ’ […]
Read more

രേവതിയും പത്മപ്രിയയും AMMAയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു

കൊച്ചി: താരസംഘടനയായ A.M.M.Aയുടെ പ്രാഥമിക അംഗത്വം രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. സംഘടനയുമായി ബന്ധപ്പെട്ട് നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് ഇരുവരും വ്യക്തമാക്കി. ഏകദേശം ഒരു ദശാബ്ദക്കാലമായി തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ നടപ്പാകാത്തതിലുള്ള നിരാശയാണ് രാജിക്ക് പിന്നിലെന്നാണ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന എന്നിവയായിരുന്നു തങ്ങൾ ആവശ്യപ്പെട്ട അടിസ്ഥാന മൂല്യങ്ങളെന്ന് രേവതിയും പത്മപ്രിയയും ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന് ലഭിച്ച മറുപടി മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒരുകാലത്ത് […]
Read more

AMMAയിലും അദാനി, ശ്വേത മേനോൻ മോദി ഭക്തയെന്ന് BJP; മലയാള സിനിമയിൽ സംഘപരിവാർ നുഴഞ്ഞുകയറ്റമോ?

അദാനിക്കെന്ത് മലയാള സിനിമയിൽ കാര്യം? ഇത് അതിശയോക്തി നിറഞ്ഞൊരു ചോദ്യമല്ല. താരസംഘടനയായ അമ്മയ്ക്ക് വരെ അദാനി സംഭാവന നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നുകഴിഞ്ഞു. കുറച്ച് ദിവസങ്ങളായി അമ്മ സംഘടനയിൽ പൊട്ടിത്തെറികളുടെ പൂരമാണ്. അൻസിബയുടെ പരാതിയും ടിനി ടോം അടക്കമുള്ളവർ ആരോപണ മുനമ്പിൽ നിന്നതും സൂപ്പർ താരങ്ങളുടെ മൗനവും വർ​ഗീയ പരാമർശങ്ങളും സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഒന്നിന് പുറകെ ഒന്നായി വന്നതിന് പിന്നാലെയാണ് ഭരണസമിതിയിലെ രാജികൾ. പ്രസിഡന്റ് ശ്വേത മേനോനും പിന്നാലെ ലക്ഷ്മിപ്രിയയും ജോയ് മാത്യുവും മല്ലിക സുകുമാരനും […]
Read more

‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനം; സംഘടനയുടെ പ്രതിച്ഛായ തകർന്നെന്ന് ജോയ് മാത്യു

കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. പിടിപ്പുകേട്, വിവരം ഇല്ലായ്മ, പരസ്പരം പഴിചാരൽ, പൊലീസ് കേസുകൾ എന്നിവ കാരണം സംഘടനയുടെ പ്രതിച്ഛായ തകർന്നുവെന്നും നിലവിലെ അവസ്ഥ സഹിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത സംഘത്തോടൊപ്പം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുമാസം മുമ്പ് തന്നെ രാജിക്കത്ത് നൽകിയിരുന്നുവെന്നും, അന്ന് പ്രസിഡന്റ് മാധ്യമ വാർത്തകൾ ഉണ്ടാകുമെന്ന […]
Read more

നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; പ്രതികരിച്ച് ശ്വേത മേനോന്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോൻ. നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും സംഘടനയെ അനാഥമാക്കിയെന്ന ആരോപണം അംഗീകരിക്കില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. താൻ ജനങ്ങളെ വഞ്ചിച്ചുവെന്നും ‘അമ്മ’യെ അനാഥമാക്കി എന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കി. കമ്മിറ്റിയുടെ രാജി ആവശ്യപ്പെട്ട് ചിലർ ജനറൽ ബോഡി യോഗത്തിൽ എത്തിയതായും അവർ പറഞ്ഞു. അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ച് ബൈലോയിൽ വ്യക്തതയുണ്ടെന്നും, ഒരു കമ്മിറ്റി പൂർണ്ണമായും രാജിവെച്ചാൽ പുതിയ തെരഞ്ഞെടുപ്പ് വരെ നിലവിലെ തെരഞ്ഞെടുക്കപ്പെട്ട […]
Read more

‘അമ്മ’യിൽ പ്രതിസന്ധി തുടരുന്നു; ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ രാജിവെച്ചു

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന വിവാദങ്ങൾക്ക് പിന്നാലെ സംഘടനയിൽ നിന്ന് കൂടുതൽ രാജികൾ. നടന്മാരായ ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ ഔദ്യോഗികമായി രാജിവെച്ചു. ഇവർ ഇ-മെയിൽ മുഖേന സംഘടനയ്ക്ക് രാജിസന്ദേശം അയച്ചതായാണ് വിവരം. ഇതിനിടെ ഭരണസമിതിയിൽ ഉണ്ടായിരുന്ന ചില അംഗങ്ങൾ നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നു. സംഘടനയിൽ തുടരില്ലെന്ന നിലപാടിലാണ് ഇവർ രാജിവെച്ചതെന്ന് സൂചനകളുണ്ട്. അതേസമയം, ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ രാജി സമർപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ, താൻ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് […]
Read more

അമ്മയിലെ പ്രശ്നങ്ങൾക്ക് ഉടൻ തീരുമാനം ആകും, കാത്തിരുന്ന് കാണാം: മമ്മൂട്ടി

ന്യൂഡൽഹി: അമ്മയിലെ പ്രശ്നങ്ങൾ നടക്കട്ടെ, അതിനു ഉടനെ തീരുമാനം ആയിക്കോളുമെന്ന് നടൻ മമ്മൂട്ടി. എല്ലാം കാത്തിരുന്നു കാണാമെന്നും അടുത്ത നിമിഷം എന്ത് നടക്കുമെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും എല്ലാം ശരിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ ഡൽഹിയിൽ പത്മ പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. രാഷ്ട്രപതിയിൽ നിന്നാണ് അദ്ദേഹം പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയത്. മകൻ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുകയും ചെയ്തു. അമ്മ സംഘടനയിലെ വിവാദങ്ങളിൽ ആദ്യമായിയാണ് […]
Read more

അമ്മയിൽ വീണ്ടും രാജി; അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദ് പിന്മാറി

കൊച്ചി: താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജിവെച്ചു. മുൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് രാജി വിവരം ആശ അരവിന്ദ് അറിയിച്ചത്. കഴിഞ്ഞ ദിവസം അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിനെ തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രമേഷ് പിഷാരടിയുടെ അധ്യക്ഷതയിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു.ആശയ്ക്കും രമേഷ് പിഷാരടിക്കും പുറമെ, കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സിദ്ദിഖ് […]
Read more

‘വർ​ഗീയത മാത്രം വിളമ്പുന്ന നിങ്ങളുടെ ശവം കാണാൻ താല്യപര്യമില്ല’; മറുപടിയുമായി ഉഷ

ആലപ്പുഴ: താരസംഘടനയായ അമ്മയിൽ അംഗങ്ങളുടെ രാജിക്കൊപ്പം പരസ്പരം ആരോപണങ്ങളും തുടരുകയാണ്. അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ രാജിവച്ച നടി ലക്ഷ്മിപ്രിയ തനിക്ക് അമ്മയുടെ പെൻഷനോ റീത്തോ വേണ്ടെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു. തന്‍റെ രാജി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവർ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ ശവം കാണാൻ പോലും വരരുതെന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. ഇപ്പോൾ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉഷ ഹസീന. വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്കൊരു […]
Read more

എല്ലാവരോടും ക്ഷമ ചോദിച്ചു ടിനി ടോം, അമ്മ അംഗങ്ങൾക്ക് തുറന്ന കത്ത്

കൊച്ചി: നടനും ‘അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ടിനി ടോം അമ്മ അംഗങ്ങൾക്ക് തുറന്ന കത്ത് പങ്കുവെച്ചു. അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ തന്നെ ലക്ഷ്യമിട്ടിരുന്നുവെന്ന് കത്തിൽ ടിനി ടോം ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, അന്വേഷണത്തിൽ തനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2018 മുതൽ അമ്മയുടെ എക്‌സിക്യൂട്ടീവിൽ പ്രവർത്തിക്കാൻ അവസരം നൽകിയ അംഗങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ടിനി ടോമിന്റെ കത്ത് തുടങ്ങുന്നത്. മുൻ പ്രസിഡന്റ് മോഹൻലാലിൻറെ നേതൃത്വത്തിലും നിലവിലെ ഭരണസമിതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix