Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്മയിൽ വീണ്ടും രാജി; അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദ് പിന്മാറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജിവെച്ചു. മുൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് രാജി വിവരം ആശ അരവിന്ദ് അറിയിച്ചത്.

കഴിഞ്ഞ ദിവസം അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിനെ തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രമേഷ് പിഷാരടിയുടെ അധ്യക്ഷതയിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു.ആശയ്ക്കും രമേഷ് പിഷാരടിക്കും പുറമെ, കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സിദ്ദിഖ് , ഡോക്ടർ റോനി, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരെയാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തത്.

ഭരണസമിതിയുടെ കൂട്ട രാജിയെ തുടർന്ന് , മുതിർന്ന നടി മല്ലിക സുകുമാരൻ ഇന്ന് സംഘടനയിലെ ചുമതലകളിൽ നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശ അരവിന്ദിന്റെ രാജി പുറത്തു വരുന്നത് .

അമ്മയിലെ സമീപകാല സംഭവവികാസങ്ങളും നേതൃത്വ പ്രതിസന്ധിയും തുടരുന്നതിനിടെയാണ് തുടർച്ചയായ രാജികൾ ശ്രദ്ധ നേടുന്നത്. ആശ അരവിന്ദിന്റെ രാജിയോടെ സംഘടനയിലെ അനിശ്ചിതത്വം വീണ്ടും ചർച്ചയാകുകയാണ്.

Advertisement
WhiteswanTV Footer