ലഖ്നൗ: ഉത്തർപ്രദേശ് ലക്നൗവിൽ കോച്ചിംഗ് സെന്ററിൽ വൻ തീപിടിത്തത്തിൽ 15 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ആണ് തീപിടിത്തം ഉണ്ടായത്. ഒട്ടേറെ വിദ്യാർഥികൾ താഴേക്ക് ചാടി രക്ഷപ്പെട്ടു. കെട്ടിടത്തിൽ ഗെയിമിങ് സെന്ററും പ്രവർത്തിച്ചിരുന്നു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചു. അനിമേഷൻ പഠിപ്പിക്കുന്ന കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. 20നും -24നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയും.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.സംഭവ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിദ്യാർഥികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.




