ആലപ്പുഴ: താരസംഘടനയായ അമ്മയിൽ അംഗങ്ങളുടെ രാജിക്കൊപ്പം പരസ്പരം ആരോപണങ്ങളും തുടരുകയാണ്. അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ രാജിവച്ച നടി ലക്ഷ്മിപ്രിയ തനിക്ക് അമ്മയുടെ പെൻഷനോ റീത്തോ വേണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. തന്‍റെ രാജി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവർ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ ശവം കാണാൻ പോലും വരരുതെന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.
ഇപ്പോൾ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉഷ ഹസീന. വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്കൊരു താൽപര്യവുമില്ലെന്ന് അവര്‍ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഇന്‍റര്‍വ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്‍റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻ എന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾ എന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ എന്നും അവർ ചോദിക്കുന്നു.






