Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: lakshmipriya

അൻസിബ ഹസനെ അപമാനിച്ചെന്ന പരാതി; ലക്ഷ്മി പ്രിയക്കെതിരെ കേസ് എടുക്കാൻ നിർദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. അശ്ലീല പരാമർശങ്ങൾ ഉൾപ്പെടുത്തി ലക്ഷ്മി പ്രിയ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് അൻസിബ നേരത്തെ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് കേസെടുക്കാതിരുന്നതിനെ തുടർന്ന് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. പരാതി സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു നേരത്തെ കോടതിയുടെ നിർദേശം. തുടർന്ന് അൻസിബ […]
Read more

ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബ ഹസന്റെ പരാതി ഗൗരവതരം; കേസ് എടുത്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടി ലക്ഷ്മിപ്രിയ തന്നെ അവഹേളിച്ചെന്ന അൻസിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അൻസിബ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ ലക്ഷ്മിപ്രിയ നടത്തിയെന്നാണ് അൻസിബയുടെ പരാതി. പരാതിക്ക് ആധാരമായ ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി നേരത്തെ അൻസിബയുടെ ഹർജി തള്ളിയിരുന്നു. പരാതിയിൽ കേസെടുക്കാൻ ആവശ്യമായ വകുപ്പുകൾ ഇല്ലെന്നും […]
Read more

ലക്ഷ്മിപ്രിയക്കെതിരായ പരാതി; അൻസിബ നേരിട്ട് ഹാജരാകണം

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ അൻസിബ ഹസൻ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. പരാതിയുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായാണ് അൻസിബ ഹാജരാകേണ്ടത്. ലക്ഷ്മിപ്രിയ തന്റെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്നാരോപിച്ചാണ് അൻസിബ പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പാലാരിവട്ടം പൊലീസ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് അൻസിബ കോടതിയെ സമീപിച്ചത്. പരാതിയിൽ തുടർനടപടികൾക്കായാണ് കോടതി മൊഴി രേഖപ്പെടുത്താൻ നിർദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ മൊഴിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും.
Read more

ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ്

കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് പാലാരിവട്ടം പൊലീസ് നിലപാട് അറിയിച്ചത്. വീഡിയോ വിശദമായി പരിശോധിച്ചതിൽ അപകീർത്തി സംബന്ധിച്ച കുറ്റം മാത്രമാണ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതെന്നും മറ്റ് ക്രിമിനൽ കുറ്റങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനാൽ ബി.എൻ.എസ്.എസ്. വകുപ്പ് 222(1) പ്രകാരം പൊലീസ് നടപടിക്ക് നിയമസാധുതയില്ലെന്ന് അൻസിബയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു. കേസിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് അൻസിബ കോടതിയെ സമീപിച്ചിരുന്നു. […]
Read more

അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ്

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതി നിർദേശത്തെ തുടർന്നാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്. തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ രേഷ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ്‌ഐ രേഷ്മ എന്നിവർക്കെതിരായ പരാതിയിലാണ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തുടർനടപടി സ്വീകരിച്ചത്. തന്നെ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചെന്നും, സ്റ്റേഷൻ രേഖയിൽ മാപ്പെഴുതി ഒപ്പിടാൻ നിർബന്ധിച്ചെന്നും […]
Read more

ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി നല്‍കി അന്‍സിബ

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി നൽകി നടി അൻസിബ ഹസൻ. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ചേർന്ന് തന്നെ വ്യക്തിഹത്യ ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും അൻസിബ പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലെ പരാമർശങ്ങൾ തന്റെ അന്തസിനെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണെന്നും അവർ ആരോപിച്ചു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ ലക്ഷ്മിപ്രിയയ്ക്കും […]
Read more

‘വർ​ഗീയത മാത്രം വിളമ്പുന്ന നിങ്ങളുടെ ശവം കാണാൻ താല്യപര്യമില്ല’; മറുപടിയുമായി ഉഷ

ആലപ്പുഴ: താരസംഘടനയായ അമ്മയിൽ അംഗങ്ങളുടെ രാജിക്കൊപ്പം പരസ്പരം ആരോപണങ്ങളും തുടരുകയാണ്. അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ രാജിവച്ച നടി ലക്ഷ്മിപ്രിയ തനിക്ക് അമ്മയുടെ പെൻഷനോ റീത്തോ വേണ്ടെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു. തന്‍റെ രാജി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവർ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ ശവം കാണാൻ പോലും വരരുതെന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. ഇപ്പോൾ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉഷ ഹസീന. വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്കൊരു […]
Read more

‘എന്റെ ശവം കാണാൻ പോലും വരരുത്, പെൻഷനും റീത്തും വേണ്ട’; തുറന്നടിച്ച് ലക്ഷ്മിപ്രിയ

കോഴിക്കോട്: അമ്മ ഭരണസമിതിയുടെ കൂട്ട രാജിക്ക് പിന്നാലെ ഔദ്യോഗിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് നടി ലക്ഷ്മിപ്രിയയും. അമ്മയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കുറിപ്പ് പങ്കുവെച്ചായിരുന്നു രാജി പ്രഖ്യാപനം. തനിക്ക് അമ്മയുടെ പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തന്റെ രാജി മുതിർന്ന അംഗമായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ തന്റെ ശവം കാണാൻ പോലും ആരും വരരുതെന്നും തുറന്നടിക്കുന്നുണ്ട്. തന്നെ സ്നേഹിക്കുന്ന ഏതാനും […]
Read more

ലക്ഷ്‍മിപ്രിയക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‍ത് അൻസിബ

കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നടി അൻസിബ തൃപ്പൂണിത്തുറ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതെന്നാണ് വിവരം. വിഷയത്തിൽ കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read more

അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും: ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. “അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞ് വിവാദം സൃഷ്ടിക്കുന്നുവെന്നും, എന്റെ പ്രതിച്ഛായയും സ്ത്രീത്വവും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായും” ലക്ഷ്മിപ്രിയ ആരോപിച്ചു. അഡ്വ. കൃഷ്ണരാജ് മുഖേന 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെടുന്ന കേസാണ് ഫയല്‍ ചെയ്യാനിരിക്കുന്നതെന്ന് നടി വ്യക്തമാക്കി. അന്‍സിബ തന്റെ 10 വയസുള്ള മകളെയും ഭർത്താവിനെയും അപമാനിക്കുന്ന വിധത്തിൽ പ്രതികരിച്ചിട്ടുണ്ട്. അന്‍സിബ പ്രതികരിച്ചത്, ചാരിറ്റി ട്രസ്റ്റായ അമ്മ ബന്ധപെട്ട വണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix