കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനച്ഛൻ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രതിയെ പിടികൂടിയത്.
സംഭവം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തരമായി ഇടപെട്ടിരുന്നു. കൊല്ലം റൂറൽ എസ്.പിയെ നേരിട്ട് ഫോണിൽ വിളിച്ച മുഖ്യമന്ത്രി പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുട്ടിക്കെതിരായ രണ്ടാനച്ഛന്റെ ക്രൂരമർദനത്തിന്റെ വാർത്ത പുറത്തുവന്നത്. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. വാർത്ത പുറത്തുവന്ന് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. കുട്ടിക്കെതിരായ അതിക്രമത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന നിർദേശത്തെ തുടർന്നാണ് പൊലീസ് അന്വേഷണം വേഗത്തിലാക്കിയത്.


