Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി നല്‍കി അന്‍സിബ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി നൽകി നടി അൻസിബ ഹസൻ. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ചേർന്ന് തന്നെ വ്യക്തിഹത്യ ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നും അൻസിബ പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലെ പരാമർശങ്ങൾ തന്റെ അന്തസിനെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണെന്നും അവർ ആരോപിച്ചു.

തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ ലക്ഷ്മിപ്രിയയ്ക്കും വീഡിയോ പ്രചരിപ്പിച്ച മാധ്യമ സ്ഥാപനത്തിന്റെ ഉടമയ്ക്കും ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്ന ശ്വേതാ മേനോനും ബന്ധപ്പെട്ട പി.ആർ. ഏജൻസികൾക്കുമെതിരെ വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് അൻസിബ പരാതിയിൽ ആവശ്യപ്പെടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix