Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kochi

നെടുമ്പാശ്ശേരി അപകടം; സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി അധികം മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ സാമ്പിൾ പരിശോധനാഫലം പുറത്ത്. അനുവദനീയമായ പരിധിയുടെ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ സാന്നിധ്യം പ്രതിയുടെ ശരീരത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്ന ദൃക്‌സാക്ഷികളുടെ മൊഴി ശരിവയ്ക്കുന്നതാണ് പരിശോധനാഫലമെന്ന് പൊലീസ് വിലയിരുത്തുന്നു. രക്തത്തിലെ മദ്യത്തിന്റെ അനുവദനീയമായ പരിധി 100 മില്ലിലിറ്ററിൽ 30 മില്ലിഗ്രാം ആണെന്നാണ് കണക്കാക്കുന്നത്. എന്നാൽ സുഹൈലിന്റെ പരിശോധനാഫലത്തിൽ 150 മില്ലിഗ്രാമിലധികം രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇതോടെ പ്രതിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. സുഹൈൽ സജീവിന്റെ […]
Read more

ബിരിയാണിയുണ്ടാക്കാനും വാങ്ങാനും ഇനി ചെലവ് കൂടും; കുതിച്ചുയര്‍ന്ന് ബസ്മതി അരിവില

കൊച്ചി: വിപണിയിൽ അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിന് കനത്ത തിരിച്ചടിയാകുന്നു. ബസ്മതി, നോൺ-ബസ്മതി അരികൾക്കെല്ലാം വില ഉയർന്നിട്ടുണ്ട്. ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള രാജ്യങ്ങളുടെ നീക്കങ്ങളും അരിയുടെ വർധിച്ച ആവശ്യകതയും വിലക്കയറ്റത്തിന് കാരണമാകുന്നുവെന്നാണ് വിപണി വിലയിരുത്തൽ. ബിരിയാണിക്ക് ഉപയോഗിക്കുന്ന ബസ്മതി അരിക്ക് കഴിഞ്ഞ വർഷം ഇതേസമയം കിലോയ്ക്ക് ഏകദേശം 85 രൂപയായിരുന്നെങ്കിൽ നിലവിൽ വില 100 രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ബസ്മതി അരിക്ക് 15 മുതൽ 20 ശതമാനം വരെയും […]
Read more

വിജിലൻസ് പ്രവേശന പരീക്ഷ പ്രഹസനമോ? പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് നിയമന ഉത്തരവ്

കൊച്ചി: വിജിലൻസിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവേശന പരീക്ഷയിൽ ക്രമക്കേട് ആരോപണം. പരീക്ഷ നടത്തുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ നിയമന ഉത്തരവ് തയ്യാറാക്കിയതിന്റെ രേഖകൾ പുറത്തുവന്നു. കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥരെ വിജിലൻസിൽ നിയമിക്കാൻ പരീക്ഷ അട്ടിമറിച്ചെന്ന ആരോപണമാണ് ഉയരുന്നത്. പൊലീസിൽ നിന്ന് വിജിലൻസിലേക്ക് മാറാൻ താൽപര്യമുള്ള ഉദ്യോഗസ്ഥർക്കായി ഈ മാസം 13നാണ് പ്രവേശന പരീക്ഷ നടത്തിയത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു പരീക്ഷ. അതത് ജില്ലാ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷ നടന്നതിന് പിന്നാലെ […]
Read more

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരി അജ്ഞാതൻ

കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അജ്ഞാതൻ വൈദ്യുതി ഫ്യൂസ് ഊരിയ സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം 11 കെവി ഫീഡർ സ്വിച്ച് ആരോ തുറന്നുവിട്ടതിനെ തുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി വിച്ഛേദിക്കുന്നതായി നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വൈദ്യുതി തടസ്സപ്പെടുത്തുന്ന സംഭവമുണ്ടായിരിക്കുന്നത്. അതേസമയം, എൻടിപിസിയിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി […]
Read more

രാത്രിയി‍ല്‍ കറന്റ് പോകുന്നത് പതിവ്; കെഎസ്ഇബി ഓഫീസില്‍ പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വൈറ്റില കെഎസ്ഇബി ഓഫീസിലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൃക്കാക്കര ഡിവിഷനിൽ രാത്രിയിൽ അപ്രതീക്ഷിതമായി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതാണ് പ്രതിഷേധത്തിന് കാരണം. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് നാട്ടുകാർ കൂട്ടമായി കെഎസ്ഇബി ഓഫീസിലെത്തിയത്. രാത്രികാലങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നുണ്ടെന്നും പലപ്പോഴും യാതൊരു മുന്നറിയിപ്പും നൽകാതെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു. തുടർച്ചയായ വൈദ്യുതി മുടക്കം ഓക്സിജൻ സപ്പോർട്ട് ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളെ ആശ്രയിക്കുന്ന രോഗികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും […]
Read more

കൊച്ചി രാസലഹരി കേസ്; വരുണ്‍ ദേവ് നടത്തിയത് വന്‍ നിക്ഷേപങ്ങള്‍

കൊച്ചി: രാസലഹരി കേസിലെ മുഖ്യസൂത്രധാരൻ വരുണ്‍ ദേവ് ലഹരി ഇടപാടുകളിലൂടെ ലഭിച്ച പണം ഉപയോഗിച്ച് വൻ നിക്ഷേപങ്ങൾ നടത്തിയതായി എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തൽ. ലഹരി വിൽപ്പനയിൽനിന്നുള്ള പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തിയതിന് പുറമെ ആഡംബര വാഹനങ്ങളുടെ ഇടപാടുകളും നടത്തിയതായാണ് കണ്ടെത്തൽ. വരുണിന്റെ പക്കൽനിന്ന് നാല് ആഡംബര കാറുകൾ എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ആസ്തികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടി രജിസ്‌ട്രേഷൻ, മോട്ടോർ വാഹന വകുപ്പുകൾക്ക് ഉടൻ കത്ത് നൽകാനാണ് എക്‌സൈസിന്റെ നീക്കം. ഇന്ത്യ-പാക് അതിർത്തി […]
Read more

ഒന്നരമാസമായി യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്; വിമാനങ്ങൾ 24 മണിക്കൂർ വരെ വൈകുന്നു

കൊച്ചി: ഒന്നരമാസമായി സ്‌പൈസ് ജെറ്റ് വിമാന സർവീസുകളിലെ തുടർച്ചയായ വൈകലിൽ യാത്രക്കാർ ദുരിതത്തിൽ. 10 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ വിമാനങ്ങൾ വൈകുന്നതായാണ് യാത്രക്കാരുടെ പരാതി. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് പല സർവീസുകളും വൈകുന്നതെന്നും യാത്രക്കാർ ആരോപിച്ചു. സർവീസുകൾ വൈകുന്നതോടെ ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങുന്നത്. ജോലി ആവശ്യങ്ങൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി വിദേശത്തേക്ക് പോകേണ്ട യാത്രക്കാരും കൃത്യമായ വിവരങ്ങൾ ലഭിക്കാതെ പ്രതിസന്ധിയിലാകുകയാണ്. മോശം കാലാവസ്ഥയാണ് വിമാന സർവീസുകൾ വൈകാൻ കാരണമെന്നാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം. […]
Read more

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കർശന സുരക്ഷയിൽ കൊച്ചി 

കൊച്ചി: ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30, 31 തീയതികളിൽ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം. രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെയാണ് നിയന്ത്രണങ്ങൾ നിലവിലുണ്ടാകുക. ദേശീയപാത 544-ൽ കളമശ്ശേരി എസ്.സി.എം.എസ് ജംഗ്ഷൻ മുതൽ കളമശ്ശേരി ടി.വി.എസ് ജംഗ്ഷൻ വരെയും, മെഡിക്കൽ കോളേജ് റോഡിൽ എച്ച്.എം.ടി ജംഗ്ഷൻ മുതൽ തോഷിബ ജംഗ്ഷൻ വരെയും ഗതാഗത നിയന്ത്രണമുണ്ടാകും. സീപോർട്ട്–എയർപോർട്ട് റോഡിൽ തോഷിബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള ഭാഗത്തും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. […]
Read more

സ്വാതന്ത്ര്യദിനം; കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കും; സന്ദർശകർക്ക് പ്രവേശനമില്ല

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം ശക്തമാക്കും. ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം ആവശ്യമായേക്കുന്നതിനാൽ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ യാത്രക്കാർ പതിവിലും നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രക്കാരുടെയും ബാഗേജുകളുടെയും കാർഗോ […]
Read more

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയിൽ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വർണം

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 14 കേസുകളിലായി 11 കോടിയിലധികം രൂപ വിലമതിക്കുന്ന 8 കിലോ സ്വർണം പിടികൂടിയതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളും ഉൾപ്പെടെ ഒൻപത് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചില കേസുകളിൽ റവന്യൂ ഇന്റലിജൻസും കേരള പൊലീസും കസ്റ്റംസുമായി സഹകരിച്ച് നടത്തിയ പരിശോധനകളും നിർണായകമായതായി കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ സ്വർണം കടത്താൻ കൂടുതൽ സങ്കീർണമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix