Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kochi

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു

കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസിൻ്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്‌സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എ-ക്ലാസ് ശ്രേണിയിലെ ആദ്യ ഇലക്ട്രിഫൈഡ് എഎംജി മോഡലായ ഈ വാഹനം എഎംജിയുടെ ഉയർന്ന പ്രകടനശേഷിയും പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ കാര്യക്ഷമതയും ഒരുപോലെ നൽകും. ത്രീ ലിറ്റർ ഇൻ ലൈൻ സിക്സ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പ്രവർത്തിക്കുന്നത്. […]
Read more

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

കൊച്ചി: മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഐപിഎസ് ഉദ്യോഗസ്ഥയായ പൂങ്കുഴലിയാണ് എസ്‌ഐടിക്ക് നേതൃത്വം നൽകുന്നത്. കേസിൽ മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, മുൻ സി.ഐ വിനോദ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എസ്.പി സുജിത് ദാസിനെതിരായ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി സി.എസ്. ഷാഹുൽ ഹമീദും, […]
Read more

ഡല്‍ഹി പ്രക്ഷോഭത്തെ പിന്തുണച്ചുള്ള വിസ്മയയുടെ പോസ്റ്റ്; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി: നടൻ മോഹൻലാലിനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം. മകൾ വിസ്മയ മോഹൻലാൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് മോഹൻലാലിനെയും കുടുംബത്തെയും ലക്ഷ്യമിട്ട് അധിക്ഷേപ കമന്റുകൾ വ്യാപകമായത്. വിസ്മയയ്‌ക്കെതിരായ വിമർശനങ്ങൾക്കു പിന്നാലെയാണ് ആക്രമണം മോഹൻലാലിലേക്കും തിരിഞ്ഞത്. മകളെ വിമർശിച്ചും മോഹൻലാലിനെ ലക്ഷ്യമിട്ടും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിലും ചിലർ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. ലോകകപ്പിൽ സ്പെയിനിന്റെ വിജയം ആഘോഷിച്ച് വിസ്മയ പങ്കുവെച്ച […]
Read more

ഞാൻ പഠിച്ച രാഷ്ട്രീയം ചിരിക്കുക എന്നതാണ്; മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ല: അലോഷ്യസ് സേവ്യർ

കൊച്ചി: ഒരേ ചടങ്ങിൽ പങ്കെടുത്തിട്ടും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ഗൗനിക്കാതെ മടങ്ങിയ സംഭവത്തിൽ പ്രതികരിച്ച് കെ.എസ്‌.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് താൻ ചെയ്തതെന്നും കെ.എസ്‌.യു പ്രവർത്തകരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും അദ്ദേഹം പറഞ്ഞു. താൻ പഠിച്ച രാഷ്ട്രീയം മുതിർന്നവരെ കാണുമ്പോൾ ചിരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണെന്ന് അലോഷ്യസ് പറഞ്ഞു. മുഖ്യമന്ത്രി തിരിച്ചുചിരിക്കാതിരുന്നതിന് മറുപടി പറയാനില്ലെന്നും പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുന്നതാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റ് ചൂണ്ടിക്കാട്ടിയതിൽ നിന്ന് പിന്നോട്ടില്ലെന്നും […]
Read more

നിതിന്‍ രാജിന്റെ മരണം; പ്രതി റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് രണ്ട് നീതിയാണോ എന്ന സംശയം ഉയർത്തിയ കോടതി, കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും വിമർശിച്ചു. അന്വേഷണം നടത്തുന്ന എഡിജിപി എച്ച്. വെങ്കിടേഷിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. പ്രതിയെ പിടികൂടാത്തതിൽ […]
Read more

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കൊച്ചി: കൊച്ചി കതൃക്കടവിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 50 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. അൽ റഹീം റസ്റോറന്റിലായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഈ മാസം പത്തിനാണ് സംഭവം ഉണ്ടായത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട അൻപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ ഇന്നലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഹോട്ടൽ അടപ്പിച്ചു. ഇന്ന് രാവിലെ ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് […]
Read more

ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ; തമിഴ്നാട് മുഖ്യമന്ത്രി കൊച്ചിയിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ പ്രതിരോധിക്കുന്നതിനായി പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്’ പദ്ധതിക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പദ്ധതിയുടെ വിവിധ വശങ്ങൾ വിശദീകരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഇതിനായി ഉടൻ കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരള പൊലീസും തമിഴ്നാട് പൊലീസും ചേർന്ന് അതിർത്തി മേഖലകളിൽ […]
Read more

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം; ലേക്‌ഷോര്‍ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാരെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: വ്യാജരേഖകൾ ചമച്ച് നടത്തിയെന്നാരോപിക്കുന്ന അവയവക്കച്ചവട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . കേസുമായി ബന്ധപ്പെട്ട് ലേക്ക്‌ഷോർ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെ കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു. ഡോ. ജോൺ അലക്‌സാണ്ടർ, ഡോ. ശ്രീജ പിള്ള എന്നിവരാണ് നിലവിൽ ചോദ്യം ചെയ്യലിന് ഹാജരായത്. കേസിന്റെ ഭാഗമായി ലേക്ക്‌ഷോർ ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുള്ളയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള മൊഴികളിൽ വ്യക്തതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. […]
Read more

പള്‍സര്‍ സുനി ജയിലില്‍ തുടരും; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിചാരണക്കോടതി വിധിച്ച 20 വർഷത്തെ കഠിനതടവ് ശിക്ഷയിൽ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധത കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുതാൽപര്യവും കുറ്റകൃത്യം സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും പരിഗണിക്കുമ്പോൾ ശിക്ഷ മരവിപ്പിക്കാൻ മതിയായ അസാധാരണ സാഹചര്യം പ്രതിക്ക് ചൂണ്ടിക്കാട്ടാനായില്ലെന്നും കോടതി നിരീക്ഷിച്ചു. എട്ട് വർഷത്തോളമായി ജയിലിൽ കഴിയുന്നത് മാത്രം ശിക്ഷ മരവിപ്പിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പൾസർ […]
Read more

പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം

കൊച്ചി: പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം. മോഷണത്തിനായി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് പ്രതിയെ പിടികൂടി. ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആശാ പ്രവർത്തക വാതിൽ ഉൾപ്പെടെ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടിനുള്ളിൽ പരിശോധന നടത്തുന്നതിനിടെ പ്രതി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് ലഭിച്ച പരാതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix